പരപ്പനങ്ങാടി: കറിവേപ്പിലക്കുപോലും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് മുന്നിൽ മട്ടുപ്പാവിലെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് നഗരസഭ കൗൺസിലർ.
പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലറായ കടലുണ്ടി കൊടക്കാട്ടകത്ത് സെയ്തലവിക്കോയ എന്ന കെ.കെ.എസ്. തങ്ങളാണ് സ്വന്തം വീടിെൻറ ടെറസിൽ ജൈവ പച്ചക്കറി തോട്ടമൊരുക്കിയത്. തക്കാളി, വെണ്ട, വഴുതന, കോവക്ക, കൈപ്പ, പയർ, കറിവേപ്പില, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, മരച്ചീനി കൃഷിയിൽ നൂറുമേനിയാണ് വിളവ്. വീട്ടാവശ്യത്തിനുള്ള ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ വിളയുന്നുണ്ട്. സവാള, വെളുത്തുള്ളി തുടങ്ങിയവ മാത്രേമ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നുള്ളൂവെന്ന് തങ്ങൾ പറയുന്നു. നൂറോളം വരുന്ന ഗ്രോ ബാഗിലാണ് തൈകൾ നട്ടുവളര്‍ത്തിയത്.
കൂടാതെ ഒട്ടുമാവ്, പൈനാപ്പിൾ, അലങ്കാര ചെടികൾ എന്നിവയും തോട്ടത്തിലുണ്ട്. പരപ്പനങ്ങാടി നഗരസഭയിലെ മൂന്നാം ഡിവിഷനിലെ മുസ്ലിം ലീഗ് ജനപ്രതിനിധിയാണ് ഇദ്ദേഹം. ഭാര്യ സുലൈഖ ബീവി സഹായിയായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.