പേര് പോലെ തന്നെ ഈ പേരക്കയിൽ അരികൾ ഇല്ല. നല്ല വലിപ്പവും സ്വാദും ഉള്ള പേരക്കയാണിത്. ഇതൊരു പിസീഡിയം ഗൗജവ വെറൈറ്റിയിൽ പെട്ടതാണ്. മലേഷ്യയിലും സൗത്ത് പസിഫിക് ഭാഗങ്ങളിലും സാധാരണയായി കാണപ്പെടുന്നു. ഇത് സാധാരണയായി രണ്ടു തരത്തിൽ കണ്ട് വരുന്നു. വെള്ളയും പിങ്കും. അഞ്ചു മുതൽ 10 സെന്റീമീറ്റർ നീളം വരെ നീളം വെക്കുന്ന മരമാണിത്. നമുക്ക് മുറ്റത്തും ഡ്രമ്മുകളിലും ഇത്
നട്ട് വളർത്താം. ഇതിനെ റെഡ് ഡയമണ്ട് സീഡ്ലസ് പേര എന്നും അറിയപ്പെടും. ഒന്നര വർഷം കൊണ്ട് കായിക്കുന്നതാണ്. നല്ലത് പോലെ സൂര്യപ്രകാശം വേണം പേര കായ്ക്കാൻ. അതുകൊണ്ട് തന്നെ തൈകൾ വെക്കുമ്പോൾ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം നോക്കി വെക്കുക. ഇതിന്റെ തൈകൾ ലയറിങ് ചെയ്താണ് എടുക്കുന്നത്.
ഡ്രമ്മിൽ വെക്കുമ്പോൾ വെള്ളം നന്നായി വാർന്നു പോകാൻ സൗകര്യമുള്ള ഡ്രം നോക്കി തിരഞ്ഞെടുക്കുക. അടിവളമായി കുമ്മായം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ യോജിപ്പിച്ച് മണ്ണുമായി ചേർക്കാം. പെരക്ക നൈട്രജൻ, ഫോസ്ഫറിക് ആസിഡ്, പൊട്ടാഷ് എന്നിവ ആവശ്യമാണ്. നട്ടതിന് ശേഷം ആറുമാസം കൂടുമ്പോൾ അത്യാവശ്യം വളങ്ങൾ നൽകിത്തുടങ്ങാം. എന്നും വെള്ളവും കൊടുക്കണം. ഡ്രമ്മിലാണ് വളർത്തുന്നതെങ്കിൽ എന്നും വെള്ളം ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. ഡ്രമ്മിൽ ഇലകൾ നന്നായി അതിന്റെ ചുവട്ടിൽ ഇട്ടാൽ ഒന്നിടവിട്ട വെള്ളം കൊടുത്താലും മതി. ബാൽക്കണിയിലാണേലും നട്ട് വളർത്താവുന്നതാണ് ഏതൊരു ഫ്രൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.