ഓച്ചിറ: മരച്ചീനിക്ക് ഇപ്പോൾ തീവില. കഴിഞ്ഞ വർഷം ഒരുകിലോ മരച്ചീനിക്ക് 15 രൂപ ആയിരുന്നങ്കിൽ ഇപ്പോൾ വില 50 രൂപയായി ഉയർന്നു. ഓണാട്ടുകര പ്രദേശത്ത് വ്യപകമായി കൃഷി ചെയ്തിരുന്ന മരച്ചീനി കൃഷി അന്യംനിന്ന നിലയിലാണ്. തോടുകൾ എല്ലാം നികത്തി റോഡായതോടെ വെള്ളക്കെട്ട് രൂക്ഷമാകുകയും കരുനാഗപ്പള്ളിയുടെ മിക്കപ്രദേശങ്ങളിലും ചീനി കൃഷി ഉപേക്ഷിക്കുകയും ചെയ്തു. കിഴക്കൻ പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ കൃഷി. മരച്ചീനി വ്യാപകമായി കൃഷി ചെയ്തിരുന്നത് പത്തനാപുരം മേഖലകളിലായിരുന്നു. കഴിഞ്ഞവർഷം കൃഷിക്കാർക്ക് കിലോക്ക് അഞ്ച് രൂപ പോലും കിട്ടാത്ത അവസ്ഥയിൽ കർഷകർ കൃഷി ഇറക്കാത്തതാണ് വില വർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. പാലക്കാട്, ചാലക്കുടി ഭാഗങ്ങളിൽ നിന്നാണ് മരച്ചീനി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.