തൊടുപുഴ: ഹൈറേഞ്ചിലും ലോറേഞ്ചിലുമൊക്കെ ഇപ്പോൾ കപ്പവാട്ട് കാലമാണ്. പണ്ടുകാലം മുതൽ എല്ലാവരും ഒത്തുകൂടുന്ന നാടിെൻറ ഒരു കാർഷികോത്സവം കൂടിയാണിത്.
ഒരുകാലത്ത് ഏറെ ആഘോഷമായി കപ്പവാെട്ടങ്കിൽ അടുത്ത കാലങ്ങളിൽ ഇൗ കാഴ്ച അപ്രത്യക്ഷമായിത്തുടങ്ങിയിരുന്നു. എന്നാലിപ്പോൾ കപ്പവാട്ടലും ഉണങ്ങലും ഗ്രാമങ്ങളിൽ വീണ്ടും സജീവമായി.
കോവിഡ് ലോക്ഡൗൺ കാലത്ത് ആളുകൾ വീട്ടിലിരുന്നപ്പോൾ വ്യാപകമായി കപ്പ കൃഷി ചെയ്തു. എന്നാൽ, വിളവെടുക്കാറായപ്പോൾ വിലയില്ല.
പറിച്ച് വിറ്റാൽ കൂലിച്ചെലവ് പോലും കിട്ടില്ല. ഇതോടെ കപ്പവാട്ടി ഉണങ്ങി സൂക്ഷിക്കാൻ തീരുമാനിച്ചു. ഉണങ്ങി സൂക്ഷിച്ചാൽ സ്വന്തം ഉപയോഗം കഴിഞ്ഞുള്ളത് സീസൺ കഴിയുേമ്പാൾ കൂടിയ വിലയ്ക്ക് വിൽക്കാൻ കഴിയും.
അയൽക്കാർ പരസ്പരം സഹകരിച്ചാണ് കപ്പ സംസ്കരണ പരിപാടി നടത്തുന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ പങ്കാളികളാകും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കപ്പ വാട്ട് കാലം. രാവിലെ ആറിന് തുടങ്ങുന്ന കപ്പ പറിക്കൽ 10 മണി ആകുമ്പോൾ തീർക്കും.
പിന്നെ കപ്പ പൊളിക്കൽ, അരിയൽ, കഴുകൽ എന്നിങ്ങനെ നീളും. പിന്നെ കപ്പ ചെമ്പിലിട്ട് വാട്ട് ആരംഭിക്കും. അത് പാറയിലോ, വാർക്കയുടെ മുകളിലോ, പടുതയിലോ ഇട്ടാണ് ഉണങ്ങി എടുക്കുന്നത്.
അവസാനത്തെ ചെമ്പിലെ കപ്പവാട്ടി ചെമ്പ് വാങ്ങി കഴുകുമ്പോൾ സമയം രാത്രി 9 മണി ആയിട്ടുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.