കോതമംഗലം: അധ്യാപക വൃത്തിയിൽനിന്ന് വിരമിച്ച് ജൈവ പച്ചക്കറി കൃഷിയിൽ പുതുപാഠം രചിക്കുകയാണ് പിണ്ടിമനയിലെ അധ്യാപക ദമ്പതിമാർ. കോഴിക്കോട് മണ്ണൂർ സ്കൂളിൽ 16 വർഷം പ്രധാനാധ്യാപകനായിരുന്ന പിണ്ടിമന പഞ്ചായത്ത് മുത്തംകുഴി മാലിയിൽ കുര്യച്ചനും അത്താണിക്കൽ യു.പി സ്കൂളിലെ ജെമിനിയും വിരമിച്ച ശേഷം ജൈവ പച്ചക്കറി കൃഷിക്കായി ജീവിതം സമർപ്പിച്ചിരിക്കുകയാണ്.
സാലഡ് വെള്ളരി, വെണ്ടക്ക, പാവക്ക, കുറ്റിക്കുരുമുളക്, ചെറുതേൻ, വൻതേൻ എന്നിവക്ക് പുറമെ ഒരേക്കറോളം സ്ഥലത്ത് കരനെൽകൃഷിയും ചെയ്യുന്നുണ്ട്.
കൂടാതെ നിരവധി ഫലവൃക്ഷങ്ങളും സീസൺ അനുസരിച്ചുള്ള മറ്റ് കൃഷികളും ചെയ്തു വരുന്നു. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. ധാരാളം സ്കൂൾ കുട്ടികളും കുടുംബശ്രീ പ്രവർത്തകരും ഈ കൃഷിയിടത്തിലെത്താറുണ്ട്. ജൈവരീതിയിലേക്ക് മാറിയതോടെ കൃഷി ലാഭകരമായെന്ന് കുര്യച്ചൻ പറയുന്നു.
ചെടികളുടെയും അടുക്കളത്തോട്ടത്തിന്റെയും വീട്ടാവശ്യത്തിനുള്ള മഞ്ഞൾ, ഇഞ്ചി എന്നിവയുടെ ചുമതല ടീച്ചർക്കാണ്. കഴിഞ്ഞ 12 വർഷമായി തുടരുന്ന കുക്കുംബർ കൃഷിയിൽ വിളവെടുക്കാറാകുമ്പോൾ തന്നെ ആവശ്യക്കാർ മുൻകൂട്ടി അറിയിച്ച് വാങ്ങിക്കൊണ്ടു പോവുകയാണ്. നീതുകുര്യൻ, ജോസഫ് കെ. മാലി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.