ആയഞ്ചേരി: ആയഞ്ചേരി തറോപ്പൊയിൽ പാടശേഖരത്തിൽ ഡ്രോൺ പറന്നു. അഞ്ചേക്കർ വരുന്ന കൃഷിഭൂമിയിൽ ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ കെ.എ.യു. മൾട്ടിന്യൂട്രിയൻസ് എന്നറിയപ്പെടുന്ന സൂക്ഷ്മമൂലകമാണ് തളിച്ചത്.
ആയഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ ആദ്യമായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത്. സംഭവം കർഷകർക്ക് പുതിയ അനുഭവമായി മാറി. 10 ലിറ്റർ ശേഷിയുള്ള ടാങ്ക് അടങ്ങിയ ഡ്രോൺ ഉപയോഗിച്ച് ഒരേക്കർ കൃഷിയിടത്തിൽ എട്ടുമിനിറ്റുകൊണ്ട് മരുന്നുതളിക്കാം. ഒരു ഹെക്ടറിൽ മരുന്നുതളിക്കാൻ 20 മിനിറ്റുമതി.
ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു ചടങ്ങ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം ഹമീദ് നെല്ലിയോട്ടുമ്മൽ അധ്യക്ഷനായി. ആയഞ്ചേരി കൃഷി ഓഫീസർ സഫാന അസ്ഹർ പദ്ധതി വിശദീകരിച്ചു. അഷ്‌റഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമൻ, വേണു, ആയിഷാ, കുനിയിമ്മൽ കുഞ്ഞബ്ദുള്ള, കെ. സുപ്രസാധൻ, കാമ്പത്ത് രാജീവൻ, കെ. സജീവൻ, മുബാറക്, രാഗിൻ ഷാജി എന്നിവർ സംസാരിച്ചു.
വിഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.