കുന്ദമംഗലം: പെരുവഴിക്കടവ് ചെറുകുളത്തൂരിന് സമീപം എസ് വളവിൽ ഉണ്ടോടിപ്പാടത്ത് സാമൂഹികവിരുദ്ധർ വാഴത്തോട്ടം വെട്ടി നശിപ്പിച്ചു. വിനോദ് കളത്തിങ്ങലിന്റെ മൂന്നുമാസം പ്രായമായ 380ഓളം വാഴത്തൈകളാണ് പൂർണമായി വെട്ടി നശിപ്പിച്ചത്. ഇദ്ദേഹത്തിന്റെതന്നെ 10 സെന്റിൽ ഉണ്ടായിരുന്ന നെല്ലും പിഴുതെറിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് വിനോദ് സംഭവം കാണുന്നത്. 1,60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വിനോദ് പറഞ്ഞു. തൊട്ടടുത്ത് കൃഷിയിടങ്ങൾ ഉണ്ടെങ്കിലും അവിടെയൊന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. പരമ്പരാഗതമായി കൃഷിക്കാരനായ ഇദ്ദേഹത്തിന്റെ തോട്ടം നശിപ്പിക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ല.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, സ്ഥിരംസമിതി അധ്യക്ഷൻ അനീഷ് പാലാട്ട്, ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് എന്നിവരും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു.സി. പ്രീതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശിവാനന്ദൻ, സുരേഷ് ബാബു എന്നിവരും കൃഷിഭവൻ അധികൃതരും സ്ഥലം സന്ദർശിച്ചു. കുന്ദമംഗലം പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.