പത്തിരിപ്പാല: മുന്തിരിയും വിദേശ പഴങ്ങളും നാട്ടിലും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് പത്തിരിപ്പാല സ്വദേശികളായ ദമ്പതികൾ. അഞ്ചു സെന്റ് ഭൂമിയിലെ വീട്ടിലും വീട്ടുമുറ്റത്തും അകത്തും മട്ടുപ്പാവിലുമായി നൂറിലധികം പഴവർഗ തൈകളും നൂറിൽപരം പൂച്ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പത്തിരിപ്പാല കാരക്കുളം വീട്ടിൽ കെ.എം. അനസ് സക്കീറും ഭാര്യ ഷെമീനയും ചേർന്നാണ് മുന്തിരിതോട്ടവും പൂച്ചെടികളും പഴച്ചെടികളും ഒരുക്കി വീടിനെതന്നെ കൃഷിത്തോട്ടമാക്കി മാറ്റിയത്. നാലു വർഷമായി മുന്തിരികൃഷി തുടങ്ങിയെങ്കിലും രണ്ടു തവണ നല്ല രീതിയിൽ വിളവെടുപ്പ് നടന്നു. ഇവർക്കാവശ്യമായ മുന്തിരി ഇവിടെനിന്നും ലഭിക്കുന്നുണ്ട്. യൂട്യുബിൽ നോക്കിയാണ് മുന്തിരി കൃഷിരീതി പഠിച്ചതെന്ന് ഷെമീന പറഞ്ഞു.
വിദേശ പഴവർഗങ്ങളടക്കം അമ്പതോളം തൈകൾ മുറ്റത്ത് കൃഷിയിറക്കിയിട്ടുണ്ട്. പുലാസാൻ, റംബുട്ടാൻ, സപ്പോർട്ട, ഡ്രാഗൺ ഫ്രൂട്ട്, പേര, വിവിധയിനം ഞാവൽ പഴം, അത്തിപ്പഴം, അമ്പാഴങ്ങ, ഓർക്കിഡ്, മാഗോസ്റ്റിൻ അടക്കം ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. നൂറിൽപരം വിവിധയിനം പൂച്ചെടികളും മൺചട്ടിയിൽ കൃഷി ചെയ്തിട്ടുണ്ട്. വീട്ടിൽ തയാറാക്കുന്ന കംബോസ്റ്റാണ് വളമായി നൽകുന്നത്. വീട്ടമ്മ ഷെമീനയാണ് പരിപാലിക്കുന്നത്. പത്തിരിപ്പാല അനസ് ട്രാവൽ ഉടമ കൂടിയാണ് സക്കീർ ഹുസൈൻ. പിതാവ് പഴയകാല കർഷകനാണെന്നും അവരുടെ സ്മരണാർത്ഥമാണ് ഇത് ചെയ്യുന്നതെന്നും സക്കീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.