മങ്കട: പൂത്തുനിൽക്കുന്ന കരിഞ്ചാപ്പാടിയിലെ സൂര്യകാന്തിപ്പാടത്തേക്ക് സന്ദർശകരുടെ ഒഴുക്ക്. കുറുവ കരിഞ്ചാപ്പാടി പൊരുന്നുംപറമ്പിലാണ് വയലിൽ വിളഞ്ഞുനിൽക്കുന്ന സൂര്യകാന്തി പൂക്കളുള്ളത്.
സംസ്ഥാനത്തെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ കരുവള്ളി അമീർബാബുവിന്റെതാണ് തോട്ടം. അരയേക്കറിൽ കൃഷി ചെയ്ത സൂര്യകാന്തിയിലൂടെ കലർപ്പില്ലാത്ത എണ്ണ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അമീർബാബു പറയുന്നു. ദേശീയപാത രാമപുരം നാറാണത്ത് കാറ്റാടി പാടം വഴിയും പെരിന്തൽമണ്ണ കോട്ടക്കൽ റൂട്ടിലെ പരവക്കൽ ചുള്ളിക്കോട് വഴിയും സൂര്യകാന്തി തോട്ടത്തിൽ എത്തിച്ചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.