പുൽപള്ളി: പച്ച നേന്ത്രക്കായയേക്കാൾ വില ലഭിക്കുന്നതിനാൽ കർഷകർ പഴമായി വിൽക്കുന്നു. ഒരു കിലോ പച്ചക്കായക്ക് 20 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. പഴമായി വിൽക്കുമ്പോൾ 30 മുതൽ 35 രൂപവരെ വില ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലക്ക് ഏത്തയ്ക്കായുടെ വരവ് കൂടിയതോടെയാണ് നാടന്‍ വില കുത്തനെ ഇടിഞ്ഞത്. വയനാട്ടിൽ ആയിരക്കണക്കിന് കർഷകർ നേന്ത്രവാഴകൃഷി ചെയ്യുന്നുണ്ട്.
കർണാടകയിലും ആയിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് കൃഷിയുണ്ട്. ഉൽപാദനം വർധിച്ചതും അയൽ സംസ്ഥാനങ്ങളിൽ നിന്ന് കായ വരവ് വർധിച്ചതുമാണ് വിലത്തകർച്ചക്ക് കാരണം. മുടക്കു മുതൽ പോലും കർഷകർക്ക് ലഭിക്കാത്ത അവസ്ഥയാണ്. ഇതിന് പരിഹാരമായാണ് ചില കർഷകർ കായ് പഴുപ്പിച്ച് ടൗണുകളിൽ വാഹനങ്ങളിൽ കൊണ്ടുനടന്ന് വിൽപന നടത്തുന്നത്. മറ്റ് കൃഷികൾ പലതും നശിച്ചതോടെയാണ് വാഴകൃഷിയിലേക്ക് പല കർഷകരും തിരിഞ്ഞത്. വായ്പയെടുത്തും മറ്റുമാണ് പലരും കൃഷി നടത്തുന്നത്. ഇതിനിടെയാണ് വിലത്തകർച്ച കൂടി ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.