മണ്ണാര്‍ക്കാട്: വെള്ളമില്ലാത്തതിനെ തുടര്‍ന്ന് തെങ്കര പഞ്ചായത്തില്‍ കർഷകർ പ്രതിസന്ധിയിലേക്ക്. ഓണവിപണി ലക്ഷ്യമിട്ട് നേന്ത്ര വാഴകൃഷി ചെയ്ത കര്‍ഷകരാണ് ഏറെ ആശങ്കയിലായത്. പഞ്ചായത്തിലെ മേലാമുറി, ആനമൂളി, ചേറുംകുളം ചിറപ്പാടം, കോല്‍പ്പാടം, കൈതച്ചിറ, തത്തേങ്ങലം തുടങ്ങിയ പ്രദേശങ്ങളിലാണ് വാഴകൃഷി വ്യാപകമായുള്ളത്. ആനമൂളി ചെക്ഡാമിലേയും കാഞ്ഞിരപ്പുഴ അണക്കെട്ടിലേയും വെള്ളത്തെ ആശ്രയിച്ചാണ് കൃഷിനടത്തുന്നത്. വേനല്‍ കനത്തതോടെ രണ്ടുമാസം മുന്നേ ആനമൂളി ചെക്ഡാമില്‍ ജലനിരപ്പ് പാടെ താഴ്ന്നിരുന്നു. ഡാം വറ്റിയതിനെ തുടര്‍ന്ന് ഈ ഭാഗത്ത് വാഴകൃഷിയില്‍ നാശം നേരിട്ടതായി പ്രദേശത്തെ കര്‍ഷകനായ ശിവരാമന് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും വലതുകര കനാല്‍വഴി തെങ്കര മേഖലയിലേക്കുള്ള ജലവിതരണം നിര്‍ത്തിയത്. വാഴ കുലച്ചു തുടങ്ങുന്ന സമയത്താണ് പൊടുന്നനെ വെള്ളമില്ലാതായത്. ഒരാഴ്ച കൂടി കനാല്‍വെള്ളം ലഭ്യമായിരുന്നെങ്കില്‍ ഏറെ ഉപകാരപ്രദമാകുമായിരുന്നുവെന്ന് കര്‍ഷകനായ പി.രാധാകൃഷ്ണന് പറഞ്ഞു.
ജലദൗര്‍ലഭ്യം തെങ്ങ്, കമുക് കൃഷിയിയേയും ബാധിക്കുന്നുണ്ട്. രണ്ടാഴ്ചക്കാലത്തേക്ക് കൂടി കനാല്‍വഴി വെള്ളം ലഭിച്ചാലേ കൃഷിക്ക് രക്ഷയുള്ളൂവെന്നും കര്‍ഷകര്‍ പറയുന്നു. കൂടാതെ പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് ഉയരാനും സഹായകമാകും. അതേസമയം, വേനല്രൂ ക്ഷമായതിനാല്‍ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. ശുദ്ധജലവിതരണത്തിനുള്ള വെള്ളം മാത്രമാണ് അണക്കെട്ടില്‍ നിലവിലുള്ളത്. അതിനാല്‍ തന്നെ കൃഷിക്കായി ഇനി ജലവിതരണം സാധ്യമാവില്ലെന്നാണ് അധികൃതരുടെ പറയുന്നത്. ഇതോടെ വേനല്‍മഴയുടെ കനിവ് കാത്തിരിക്കുകയാണ് തെങ്കരമേഖലയിലെ കര്‍ഷകര്‍.
മാത്തൂർ: തിളച്ചു മറിയുന്ന മേടച്ചൂടിൽ നാട്ടിൻ പ്രദേശങ്ങളിൽ ശുദ്ധജലം കിട്ടാക്കനിയാവുന്നു. കിണർ, കുളം ഉൾപെടെ ജലസംഭരണികൾ എല്ലാം വറ്റി വരണ്ടു. കിണറുകളും മറ്റു ജലസംഭരണികളും വറ്റിയത് വീട്ടമ്മമാരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. മഴക്കാലത്തിന് ഇനിയും മാസങ്ങൾ കാത്തിരിക്കണം. കുടിവെള്ളം മുട്ടുമോ എന്ന ആശങ്കയിലാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.