കുനിശ്ശേരി: ജലവിതരണത്തിലെ അപാകത കാരണം കുനിശ്ശേരി ഭാഗത്ത് 100 ഏക്കർ നെൽകൃഷി ഉണക്കഭീഷണിയിൽ. കുനിശ്ശേരി തെക്കേതറ പാടശേഖരത്തിലാണ് നെൽവയൽ കട്ട വിണ്ടുകീറിയിട്ടുള്ളത്.
മലമ്പുഴയുടെ ഒന്ന്, രണ്ട് സെക്ഷൻ കനാലിന്റെ വാലറ്റ പ്രദേശമാണിത്. പല ഘട്ടങ്ങളിലായി കനാലിൽ വെള്ളം വിട്ടെങ്കിലും വാലറ്റ ഭാഗത്ത് വെള്ളം എത്തിയോ എന്ന് നോക്കാതെ കനാൽ പൂർണമായി അടച്ച് മറ്റ് ഭാഗത്തേക്ക് വെള്ളം തിരിച്ചുവിടുന്നതാണ് ഇതിന് കാരണം. നെൽകൃഷിക്ക് വേനലിൽ വെള്ളം വിട്ടു തുടങ്ങിയാൽ ഏതു ഭാഗത്തേക്ക് തിരിക്കുമ്പോഴും ചെറിയ അളവിൽ നീരൊഴുക്ക് കനാലിൽ നിലനിർത്തേണ്ടതുണ്ട്. അതില്ലാതെ വരുമ്പോഴാണ് വാലറ്റ ഭാഗങ്ങളിൽ കൃഷി ഉണങ്ങുന്നത്.
വെള്ളം കിട്ടിയില്ലെങ്കിൽ ആ ഭാഗത്തെ കർഷകരുടെ ആറ് മാസത്തെ അധ്വാനവും മുടക്കുമുതലുമാണ് നഷ്ടപ്പെടുന്നത്. അതോടെ അവരുടെ ജീവിതം വഴിമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.