പുൽപള്ളി: വൈവിധ്യമാർന്ന ഡ്രാഗൺ ഫ്രൂട്ട് ശേഖരവുമായി കെ.എസ്.ഇ.ബി ജീവനക്കാരൻ. ചെറ്റപ്പാലം പട്ടർമാർവളപ്പിൽ ഷിബുവാണ് അമ്പതിലേറെ ഡ്രാഗൺ ഫ്രൂട്ടിനങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ചെറ്റപ്പാലത്തിനടുത്ത് ഉദയക്കവലയിലെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് ഷിബു വ്യത്യസ്ത ഇനങ്ങളിലുള്ള പഴവർഗ ചെടികൾ നട്ടിരിക്കുന്നത്. ഇതിൽ കൂടുതൽ ഡ്രാഗൺ ഫ്രൂട്ട് ഇനങ്ങളാണ്. റോയൽ റെഡ്, വിയറ്റ്നാം വൈറ്റ്, ബേബി കരാഡോ, അസന്റാ ഫൈവ്, എ.എക്സ്, അമേരിക്കൻ ജംമ്പോ റെഡ്, ഹാന, റെഡ് ജെയ്ന, ഇസ്രായേൽ എല്ലോ, കലോറ, തുടങ്ങിയ ഡ്രാഗൺ ഫ്രൂട്ടുകൾ കൃഷിചെയ്ത് സംരക്ഷിച്ചുവരുന്നത്.
ഇദ്ദേഹം ഒഴിവ് സമയങ്ങളിലാണ് കൃഷിക്കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നത്. 20 സെന്റ് സ്ഥലത്തായി വിവിധ പഴവർഗങ്ങളും പച്ചക്കറികളും പൂച്ചെടികളും പച്ചപ്പണിഞ്ഞു നിൽക്കുന്ന കാഴ്ച സുന്ദരമാണ്. കൃഷികാര്യങ്ങളിൽ ഷിബുവിനെ സഹായിക്കുന്നതിനായി പൂർണ പിന്തുണയോടെ ഭാര്യയും മക്കളും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.