ജയ്പൂരിലേക്ക് 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറി തട്ടിയെടുത്തതായി പരാതി

ബംഗളൂരു: കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് 21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി തട്ടിയെടുത്തതായി പരാതി. കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്.വി.ടി. ട്രേഡേഴ്‌സ്, എ.ജി. ട്രേഡേഴ്‌സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് കോലാറിൽ നിന്ന് ലോറി പുറപ്പെട്ടത്. കോലാറിലെ എസ്‌വിടി ട്രേഡേഴ്‌സിലെ മുനിറെഡ്ഡിയുടെതാണ് ലോറി.തക്ക ജൂലൈ 27 ന് ലോറി പുറപ്പെട്ടത്. ജൂലൈ 29 ന് രാത്രി 8.30 വരെ വാഹനത്തി​െൻറ ഡ്രൈവർ മുനിറെഡ്ഡിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് വിവരമില്ല.

സംഭവത്തിൽ കോലാർ പൊലീസ് കേസെടുത്തു. ട്രക്ക് എന്തെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോ അതോ നെറ്റ്‌വർക്ക് പ്രശ്‌നമാണോ എന്നകാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ വ്യക്തതക്കായി ജയ്പൂരിലെ ലോക്കൽ പൊലീസുമായി ബന്ധപ്പെടാനും കോലാർ പോലീസ് തീരുമാനിച്ചു. തക്കാളിക്ക് പൊന്നും വിലയായ സാഹചര്യത്തിൽ ലോറികടത്തി ​കൊണ്ടുപോകാന​ുള്ള സാധ്യത ഏറെയാണെന്ന് പൊലീസ് സംശയിക്കുന്നു. അടുത്ത കാലത്തായി ഇത്തരം കേസുകൾ ഏറുകയാണ്. ആഗസ്റ്റ് അവസാനം വരെ തക്കാളി വില വർധന നിലനിൽക്കു​െമന്നാണ് ഈ രംഗത്തു​ള്ളവർ പറയുന്നത്. 

Tags:    
News Summary - Truck loaded with tomatoes worth Rs 21 lakh goes missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.