ചെങ്ങന്നൂർ: വേനൽമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം കൊയ്ത്ത് മുടങ്ങിയത് കൃഷിക്കാർക്ക് കനത്ത തിരിച്ചടിയായി. ചെറിയനാട് പഞ്ചായത്ത് രണ്ടാംവാർഡിൽ പെരുമ്പ പാടശേഖരത്തിലെ 40 ഏക്കർ നിലത്തിലെ കൊയ്ത്താണ് മുടങ്ങിയത്. കൊയ്ത്ത് ആരംഭിച്ചപ്പോൾ സമീപമുള്ള പി.ഐ.പി മെയിൻ കനാലിലെ ചോർച്ച കാരണം പാടശേഖരത്തിൽനിന്ന് വിളവെടുക്കാൻ കഴിയാതെവന്നു.
തുടർന്ന് കനാലിലെ ഒഴുക്ക് തൽകാലം നിർത്തിവെച്ചാണ് വിളവെടുപ്പാരംഭിച്ചത്. ഇതിനായി കുട്ടനാട്ടിൽനിന്ന് കൊയ്ത്ത് യന്ത്രങ്ങൾ അടിയന്തരമായി എത്തിച്ചു. കൊയ്ത്തു പുനരാരംഭിച്ചപ്പോഴാണ് ശക്തമായ മഴപെയ്തത്. ഇതെതുടർന്ന് പാടശേഖരം മുഴുവൻ വെള്ളക്കെട്ടിലായി. സമീപമുളള പെരുമ്പ കായലോടി തോട് നികന്നതിനാൽ നീരൊഴുക്ക് ഇല്ലാതായതുമൂലം പ്രതിസന്ധി രൂക്ഷമായി. തോടിനു ആഴം വർധിപ്പിക്കാൻ നബാർഡിലേക്ക് കൃഷിവകുപ്പിൽനിന്ന് സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കാൻ കാലതാമസമുണ്ടായതും കൃഷിനാശത്തിന് കാരണമായി. ദുരിതത്തിലായ കർഷകർക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് പാടശേഖര കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.