കിലോഗ്രാമിന് ലക്ഷങ്ങൾ വില; മിയാസാകി മാമ്പഴം ഇനി ഇന്ത്യയിലും ഉത്പ്പാദിപ്പിക്കും

ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പ്പാദിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ജാപ്പനീസ് മാമ്പഴ വകഭേദമായ മിയാസാകിയാണ് ഇന്ത്യയിലും വൻതോതിൽ കൃഷി ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ മാൾഡയിലാണ് മിയാസാകി കൃഷിത്തോട്ടം ഒരുക്കുന്നത്. നേരത്തേ വ്യക്തികൾ അവരവരുടെ പറമ്പുകളിൽ മിയാസാകി സ്വന്തം നിലക്ക് കൃഷി ചെയ്തിരുന്നെങ്കിലും ആദ്യമായാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ തുടങ്ങുന്നത്.

പശ്ചിമ ബംഗാളിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നാണ് മാൾഡ. ഇവിടെനിന്ന് മാൾഡ മാമ്പഴം നിലവിൽ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതോടൊപ്പമാണ് മിയാസാകിയും ഉത്പ്പാദിപ്പിക്കുന്നത്. ജപ്പാനിലെ മിയാസാകി മേഖലയിലാണ് സാധാരണയായി ഈ മാമ്പഴം വിളയുന്നത്. ജപ്പാനിൽ നിന്ന് മിയാസാകി മാവിൻ തൈകൾ നേരിട്ട് എത്തിച്ചാകും കൃഷി ചെയ്യുക.റൂബി നിറമാണ് അസാധാരണമായ ഈ ജാപ്പനീസ് മാമ്പഴത്തിന്റെ നിറം. ലോകത്തിലെ ഏറ്റവും വിലയേറിയ ഈ മാങ്ങയ്ക്ക് കിലോഗ്രാമിന് 2.7 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. 

ഒരു മിയാസാക്കി മാങ്ങയ്ക്ക് ഏകദേശം 350 ഗ്രാം തൂക്കം വരും. ആന്റി ഓക്‌സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയുമെല്ലാം മികച്ച സ്രോതസ്സാണ് ഇത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് വിളവെടുപ്പ് സമയം. ചൂടേറിയ കാലാവസ്ഥ, ഏറെ നേരം കിട്ടുന്ന സൂര്യപ്രകാശം, മികച്ച രീതിയില്‍ ലഭിക്കുന്ന മഴ എന്നിവയെല്ലാമാണ് ജപ്പാനില്‍ മിയാസാകി കൃഷി വ്യാപിക്കാന്‍ കാരണം.ഈ കൃഷി ചെയ്യുന്നവര്‍ മാവിന് കാവലേര്‍പ്പെടുകയും പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കുകയും ചെയ്യുന്നുണ്ട്.

മധ്യപ്രദേശിലെ ജബര്‍പുരിലുള്ള പരിഹര്‍ എന്ന കര്‍ഷകന്‍ തന്റെ രണ്ട് മിയാസാകി മാവുകള്‍ക്ക് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും ആറ് നായ്ക്കളെയും കാവേലേര്‍പ്പെടുത്തിയത് അടുത്തിടെ വാർത്തയായിരുന്നു.

Tags:    
News Summary - West Bengal’s Malda To Grow Japanese Miyazaki As World’s Costliest Mango Comes Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.