വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രെ 20 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ സംഘടിക്കുന്നു

കൊ​ല്ല​ങ്കോ​ട്: തെ​ന്മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്കും ജ​ന​വാ​സ മേ​ഖ​ല​ക്കും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടാ​ന ശ​ല്യം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീം ​രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന​ത്തി​നോ​ടു​ചേ​ർ​ന്ന പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് സൗ​രോ​ർ​ജ വേ​ലി നി​ർ​മി​ക്കാ​ൻ 90 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​ക​ണം, വ​ന​ത്തി​ന​ക​ത്ത് ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്ക​ണം, വ​ന​ത്തി​ന​ക​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​ത്തി​ന് ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്ക​ണം, കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​ന് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ർ​ധി​പ്പി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ‍്യ​ങ്ങ​ൾ യോ​ഗം മു​ന്നോ​ട്ടു​വെ​ച്ചു. ജി​ല്ല​ത​ല​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ൽ 20 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വ​നം ക​ൺ​സ​ർ​വേ​റ്റ​ർ​ക്കും വ​കു​പ്പ് മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി കെ. ​ചി​ദം​ബ​ര​ൻ കു​ട്ടി പ​റ​ഞ്ഞു. സി. ​വി​ജ​യ​ൻ, സി. ​പ്ര​ഭാ​ക​ര​ൻ, ടി. ​സ​ഹ​ദേ​വ​ൻ, എം. ​അ​നി​ൽ ബാ​ബു, സു​രേ​ഷ് ഒ​ന്നൂ​ർ പ​ള്ളം, ഹ​രി​ദാ​സ് ചു​വ​ട്ടു​പാ​ടം, വി. ​മേ​ഘ​നാ​ഥ്, എ. ​സാ​ദി​ഖ്, എ.​സി. നൂ​റു​ദ്ദീ​ൻ, ദി​വാ​ക​ര​ൻ എ​ല​വ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Wildlife harassment protest 20 panchayats in Organized by farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.