പത്തനംതിട്ട: ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി വെളിച്ചെണ്ണ ആട്ടുന്ന ചക്കു യൂനിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ നാഷനല്‍ അക്കാദമി ഓഫ് അഗ്രികള്‍ചറല്‍ റിസേര്‍ച് മാനേജ്മെന്റ് ഡയറക്ടര്‍ ഡോ.സി. ശ്രീനിവാസ റാവു ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പട്ടികജാതി വികസന സബ് പ്ലാനില്‍ ഉള്‍പ്പെട്ട ഇപ്ലിമെന്റ്സ് ആന്‍ഡ് എക്യുപ്മെന്റ്സ് യൂട്ടിലിറ്റി സെന്റര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ യൂനിറ്റ് സ്ഥാപിച്ചത്. എസ്.സി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് യൂനിറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സൗജന്യമാണ്. എല്ല പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ 4:30 വരെ യൂനിറ്റ് പ്രവര്‍ത്തിക്കും.
എസി വിഭാഗക്കാര്‍ക്ക് ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ നിര്‍മാണത്തിലും നാളികേരത്തില്‍ നിന്നുള്ള വിവിധ മൂല്യവർധിത ഉല്പന്ന നിര്‍മാണത്തിലും തൊഴിലധിഷ്ഠിത പരിശീലനംനല്‍കും. ഫോണ്‍ : 04682322014.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.