മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ചൂട് കൂടിയാൽ സഹിക്കാൻ കഴിയില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരം സ്വ യം ശീതോഷ്ണ നിയന്ത്രിതമായതിനാൽ അന്തരീക്ഷ ഊഷ്മാവിെൻറ വ്യതിയാനം ഒരു പരിധിവരെ താങ്ങാൻ കഴിയും. എന്നാൽ, ഈ പ്ര വർത്തനം പലകാരണങ്ങളാൽ പരാജയപ്പെടുകയും അന്തരീക്ഷ താപനില ഉയർന്നുനിൽക്കുകയും ചെയ്താൽ ശരീരത്തിെൻറ ചൂട് അനി യന്ത്രിതമായി വർധിക്കുന്നു.
അന്തരീക്ഷത്തിൽ ഈർപ്പവും ഊഷ്മാവും കൂടുതലുള്ള ദിവസങ്ങളിൽ വെയിലത്ത് അധികനേരം കെട്ടിയിടുകയോ ഏറെദൂരം നടത്തുകയോ ചെയ്യുന്ന പശുക്കളിലും വെയിലത്ത് കഠിനമായി പണിയെടുപ്പിക്കുന്ന കാളകളിലുമാ ണ് സൂര്യാതപമുണ്ടാകുന്നത്. വായു സഞ്ചാരം കുറഞ്ഞതും ആസ്ബസ്റ്റോസ്, തകരഷീറ്റ് എന്നിവകൊണ്ട് മേഞ്ഞതുമായ ത ൊഴുത്തിൽ പാർപ്പിക്കുന്നതും ചൂടിന് കാരണമാകുന്നു. കറവയുള്ള പശുക്കൾക്കും എരുമകൾക്കുമാണ് ഇത് കൂടുതലും ബാധി ക്കുക.
സൂര്യാതപമേറ്റാൽ പാലുൽപാദനം കുറയും. തൊഴുത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത രീതിയിലാകണം പണിയേണ്ടത്. തൊഴുത്തിൽ കാറ്റ് നല്ലപോലെ കടക്കണം. മേൽക്കൂര കൂടുതൽ ഉയരത്തിൽ പണിയുന്നത് നല്ലതാണ്. ഓലമേഞ്ഞ മേൽക്കൂര പശുക്കൾക്ക് കൂടുതൽ തണുപ്പുനൽകും. ആസ്ബസ്റ്റോസ്, ഓട്, കോൺക്രീറ്റ് മേൽക്കൂരകളിൽ ചാക്ക്, ഓല എന്നിവ പാകി വെള്ളം തളിച്ചുകൊടുക്കാം.
മേൽക്കൂരക്ക് താഴെ ചാക്കുകൊണ്ട് ഒരു ഇടക്കൂര നിർമിച്ച് വെള്ളം തളിച്ചുകൊടുക്കുന്നതും തൊഴുത്തിൽ എക്സോസ്റ്റ് ഫാനും സീലിങ് ഫാനും ഘടിപ്പിക്കുന്നതും നന്നാണ്. നേരിട്ട് സൂര്യകിരണങ്ങൾ ഏൽക്കാതിരിക്കാൻ പശുക്കളെയും എരുമകളേയും രാവിലെ ഒമ്പതുമണിക്ക് മുേമ്പാ ഉച്ചകഴിഞ്ഞ് അഞ്ചു മണിക്ക് ശേഷമോ മാത്രമേ മേയാൻ വിടാവൂ. മേച്ചിൽ സ്ഥലത്തും തൊഴുത്തിലും കുടിക്കാൻ തണുത്തവെള്ളം എപ്പോഴും ഉറപ്പാക്കണം. സൗകര്യമുണ്ടെങ്കിൽ എരുമകളെ ജലാശയത്തിൽ മുങ്ങിക്കിടക്കാൻ അനുവദിക്കാം.
തൊഴുത്തിൽ നിർത്തുന്ന കാലികളുടെ ശരീരത്തിൽ നാല് പ്രാവശ്യമെങ്കിലും വെള്ളം തളിക്കണം. പശുക്കളുടെ പുറത്ത് വെള്ളം വീഴുന്ന തരത്തിൽ ഷവറുകൾ ഘടിപ്പിക്കാം. ചൂട് കൂടുേമ്പാൾ രണ്ട് മണിക്കൂർ ഇടവേളകളിൽ ഷവറുകൾ മൂന്നു മിനിറ്റ് തുറന്നുവിടാം. തൊഴുത്തിൽ ചാണകവും മൂത്രവും കെട്ടിനിൽക്കാൻ അനുവദിക്കരുത്.
കുറയരുത് ജലാംശം
കേരളത്തിൽ 80 ശതമാനവും സങ്കരയിനം പശുക്കളാണ്. ഇവക്ക് ചൂടു സഹിക്കാനുള്ള ശേഷി കുറവാണ്. ശരീരത്തിൽനിന്ന് ജലാംശം നഷ്ടപ്പെട്ട് പ്രതിരോധശേഷി കുറഞ്ഞ് ചാവാനുള്ള സാധ്യതയുമേറെയാണ്. രോഗപ്രതിരോധ ശേഷി കുറയുന്നതിനനുസരിച്ച് ന്യുമോണിയ, വയറിളക്കം, മഞ്ഞപ്പിത്തം, പട്ടുണ്ണിപ്പനി എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. പാലുൽപാദനവും കുറയും. പച്ചപ്പുല്ല് കുറയുന്നതും പ്രതികൂലമാണ്. രാവിലെയും വൈകീട്ടും തീറ്റ നല്‍കുക. അന്തരീക്ഷ ഊഷ്‌മാവ് കൂടുതലുള്ള സമയത്ത് തീറ്റ നല്‍കുന്നത് കുറക്കുക.
കവറപ്പശുക്കൾക്ക് വേനൽക്കാലത്ത് യഥേഷ്ടം കുടിവെള്ളം നൽകണം. തീറ്റ അൽപം വെള്ളത്തിൽ കുഴച്ചും വെള്ളം വേറെയും നൽകണം. വൈറ്റമിൻ -എയുടെ കുറവ് പരിഹരിക്കാൻ പച്ചപ്പുല്ല് നൽകണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ മീനെണ്ണ ഓരോ ഔൺസ് വീതം ആഴ്ചയിൽ രണ്ടു തവണ നൽകണം. പോഷകക്കുറവ് നികത്താൻ വൈറ്റമിൻ ധാതുലവണമിശ്രിതം തീറ്റയിൽ ചേർത്തു നൽകണം. അകിടുവീക്കം ഉണ്ടാകാനുള്ള സാധ്യത ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.