മറയൂര്‍: കരിമ്പ് കൃഷി ഉപേക്ഷിച്ച പാടങ്ങളിൽ നെൽക്കതിരുകളുടെ സ്വര്‍ണത്തിളക്കം. കാന്തല്ലൂര്‍ കാരയൂര്‍ ഗ്രാമനിവാസികള്‍ വെട്ടുകാട്, മാശിവയല്‍ പയസ്നഗര്‍ മേഖലകളിലായി ഹെക്ടര്‍കണക്കിന് പ്രദേശത്താണ് കരിമ്പ് കൃഷി ചെയ്തിരുന്നത്.
എന്നാല്‍, കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും മൂലം കരിമ്പ് കൃഷി ഉപേക്ഷിച്ച് നെല്‍കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഇരുപത് വര്‍ഷം മുമ്പ് വരെ ഇവിടെ വ്യാപകമായി നെല്‍കൃഷി ചെയ്തിരുന്നുവെങ്കിലും നഷ്ടമായതിനാലാണ് കരിമ്പ് കൃഷിയിലേക്ക് തിരിഞ്ഞത്.
ഇതും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഗ്രാമീണരുടെ നെല്‍കൃഷിയിലേക്കുള്ള മടക്കം. മിക്ക പാടങ്ങളും കൊയ്ത്തിന് പാകമായി. മറ്റു കൃഷികളെ അപേക്ഷിച്ച് ചെലവ് കൂടിയ നെല്‍കൃഷി വിപണനത്തിനെത്തിക്കുമ്പോള് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഈ സാഹചര്യത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ട് പ്രദേശത്ത് ജൈവരീതിയില്‍ ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിക്കുകയാണെങ്കില്‍ നിലനില്‍പ്പിന് സഹായകരമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.