പ്ളംസ് കീഴാന്തൂരില്‍ വിളവെടുപ്പ് തുടങ്ങി

കാന്തല്ലൂര്‍ കീഴാന്തൂര്‍ ഗ്രാമത്തില്‍ പ്ളംസ് വിളവെടുപ്പ് ആരംഭിച്ചു. ഈ സീസണില്‍ പ്ളംസ് ആദ്യമായി വിളവെടുക്കുന്നത് മറയൂര്‍ കീഴാന്തൂര്‍ ഗ്രാമത്തിലാണ്. കാന്തല്ലൂര്‍ മലനിരകളില്‍ പ്ളംസ് വിളവെടുക്കുന്നതിന് രണ്ടു മാസം കൂടി കഴിയണം.
ആപ്പ്ള്‍, പിച്ചീസ്, ഫാഷന്‍ ഫ്രൂട്ട്, ബ്ളാക്ബെറി, ഹെക്ടറിന്‍ എന്നിവയെല്ലാം ഒരുമാസം മുമ്പ് പൂവിട്ട് ജൂലൈ-ആഗസ്റ്റ് മാസത്തില്‍ വിളവെടുക്കാന്‍ കഴിയും. സ്ട്രോബറിയും ഈ സീസണില്‍ ആവശ്യത്തിന് ലഭിക്കുന്നു. ഇന്ത്യയില്‍ ബ്ളാക്ബെറി, ഹെക്ടറിന്‍ വിളയുന്ന ഏക പ്രദേശവും കേരളത്തില്‍ ആപ്പ്ള്‍ വിളയുന്ന ഏക സ്ഥലവും കാന്തല്ലൂരാണ്. കീഴാന്തൂരിലെ പ്ളംസ് ഇപ്പോള്‍ കിലോക്ക് 140 രൂപക്ക് സഞ്ചാരികള്‍ക്ക് ലഭിക്കുന്നു. വിളവ് കൂടുതല്‍ എടുക്കുന്തോറും വിലയില്‍ കുറവ് ഉണ്ടാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.