ലംബോർഗിനി ഉറൂസ്, ആസ്റ്റൻ മാർട്ടിൻ ഡി.ബി 6 തുടങ്ങിയ പെർഫോമൻസ് എസ്.യു.വികൾക്ക് പകരക്കാരനാകാൻ പുതിയ മോഡൽ അവതരിപ്പിച്ച് ബി.എം.ഡബ്ല്യു. എക്സ്.എം എന്ന് പേരിട്ടിരിക്കുന്ന വാഹനം ഇന്ത്യയിൽ ബി.എം ഡബ്ലുവിന്റെ ഫ്ലാഗ്ഷിപ്പ് എസ്.യു.വി കൂടിയായിരിക്കും. 2.60 കോടി രൂപയാണ് (എക്‌സ്-ഷോറൂം, ഇന്ത്യ) വാഹനത്തിന് വിലയിട്ടിരിക്കുന്നത്.
1970-കളുടെ അവസാനത്തില്‍ നിരത്തുകള്‍ കീഴടക്കിയ മിഡ്-എഞ്ചിന്‍ എം 1 സൂപ്പര്‍കാറിന് ശേഷമുള്ള രണ്ടാമത്തെ ബി.എം.ഡബ്ല്യു എം ബാഡ്ജിങ് വാഹനംകൂടിയാണ് എക്സ്.എം. ഉറൂസ്, ഡി.ബി 6 തുടങ്ങിയവയ്ക്കുള്ള വിലകുറഞ്ഞ പകരക്കാരനായിരിക്കും എക്സ്.എം. മറ്റ് രണ്ട് വാഹനങ്ങൾക്കും നാല് കോടിയ്ക്ക് അടുത്ത് വിലവരുന്നതിനാൽ പെർഫോമൻസ് എസ്.യു.വി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എക്സ്.എം ഉപകാരപ്പെടും.
പവർ ട്രെയിൻ
എക്സ്.എം ഒരു പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനമാണ്. അതായത് ഈ വാഹനം നമ്മുക്ക് പ്ലഗ് ഉപയോഗിച്ച് ചാർജ് ചെയ്യാം. 489 ബി.എച്ച്.പി കുതിരശക്തിയുള്ള 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന പവർ സോഴ്സ്. ഇതിനോടൊപ്പം ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ചിരിക്കുന്നു. പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനുള്ള ആദ്യത്തെ എം മോഡലാണ് എക്സ്.എം. ഇലക്ട്രിക് മോട്ടോറുംകൂടി ചേരുമ്പോൾ മൊത്തം കരുത്ത് 653 ബി.എച്ച്.പിയും, 800 എൻ.എം ടോർക്കുമായി ഉയരും. എക്സ് ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നൽകിയിരിക്കുന്നത്.
എക്സ്.എമ്മിന്റെ കൂടുതല്‍ ശക്തമായ പതിപ്പായ ലേബല്‍ റെഡ് 2023 സെപ്റ്റംബറില്‍ അന്താരാഷ്ട്ര വിപണികളില്‍ എത്തും. ഈ മോഡല്‍ 748 ബി.എച്ച്.പി പവറും 1,000 എൻ.എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
4.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇവി മോഡില്‍ 80 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനും എക്സ്.എമ്മിന് സാധിക്കും. ലക്ഷ്വറി പെര്‍ഫോമന്‍സ് എസ്‌യുവിയില്‍ അഡാപ്റ്റീവ് എം സസ്പെന്‍ഷന്‍, ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഡാംപറുകള്‍, പുതിയ 48 വി സിസ്റ്റം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. റിയര്‍-വീല്‍ സ്റ്റിയറിങ്ങിനും ആക്റ്റീവ് ആന്റി-റോള്‍ ബാറുകള്‍ വഴി ബോഡി റോള്‍ കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും.
ഡിസൈൻ
ബി.എം.ഡബ്ല്യുവിന്റെ ഏഴ് സീറ്റ് എസ്.യു.വിയായ എക്സ് 7ന് സമാനമായ വലുപ്പമുള്ള വാഹനമാണ് എക്സ്.എം. ഗോള്‍ഡ് ആക്സന്റുകളോടുകൂടിയ കൂറ്റന്‍ ഇല്ലുമിനേറ്റഡ് കിഡ്നി ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, പിന്നില്‍ ലംബമായി അടുക്കിയ എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള്‍ എന്നിവയാണ് ഡിസൈനിലെ പ്രത്യേകതകൾ.
21 ഇഞ്ച് വീലുകൾ സ്റ്റാന്‍ഡേര്‍ഡാണ്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് 22 അല്ലെങ്കില്‍ 23 ഇഞ്ച് വീലുകളും തെരഞ്ഞെടുക്കാന്‍ സാധിക്കും. അകത്തളത്തിൽ പരിചിതമായ ബിഎംഡബ്ല്യു ലേഔട്ട് കാണാം. മുമ്പ് ഐ.എക്സ്, ഐ 4 എന്നിവയില്‍ കണ്ടിരുന്ന തരത്തിലുള്ള ലേഔട്ടാണിത്. പിന്നിലെ ഇരിപ്പിടം ഒരു 'എം ലോഞ്ച്' ആയി വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുമ്പുള്ള ഏതൊരു M കാറിനേക്കാളും യാത്രക്കാരുടെ സുഖസൗകര്യങ്ങളില്‍ വാഹനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഫീച്ചറുകൾ
12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഒരു പ്രത്യേകത. ഏറ്റവും പുതിയ iഡ്രൈവ്8 സോഫ്റ്റ്വെയർ പിന്തുണക്കുന്ന 14.9 ഇഞ്ച് ടച്ച്സ്‌ക്രീനും, എഡാസ് ടെക്, ആംബിയന്റ് ലൈറ്റിങ്, ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാര്‍മാന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ വാഹനത്തിൽ നല്‍കിയിരിക്കുന്നു.
ഉറുസ് പെര്‍ഫോമന്റെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി.എക്സ് 707 എന്നിവരെക്കൂടാതെ, പോര്‍ഷെ കയെന്‍ ടര്‍ബോ ജി.ടിയും എക്സ്.എമ്മിന്റെ എതിരാളിയാണ്. വരാനിരിക്കുന്ന ഫെരാരി പുരോസാങ്ഗും ബെന്റ്ലി ബെന്റയ്ഗ സ്പീഡും എതിരാളികളാവാൻ സാധ്യതയുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.