ബ്രേക്ക് പെഡലും, ആക്സിലറേറ്ററും ഗിയറിന് പകരം ചില മോഡുകളും. കഴിഞ്ഞു, ഇത്ര ലളിതമാണ് ഓട്ടോമാറ്റിക് കാറുകളുടെ സവിശേഷത; ഗിയര്‍ മാറ്റേണ്ട ആവശ്യകതയിെല്ലന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാന്വല്‍ കാറുകള്‍ക്ക് മെയിന്റനന്‍സ് ചെലവ് കുറവാണ്. ഓട്ടോമാറ്റിക് കാറുകളെ അപേക്ഷിച്ച് മാന്വലിൽ സാധാരണ ഓയില്‍ ചേഞ്ചിനുള്ള ചെലവുപോലും കുറവാണ്.
ഓട്ടോമാറ്റിക്: സ്വയം മാറുന്നു, ക്ലച്ച് ഇല്ല.
മാന്വൽ: ഗിയർ ഷിഫ്റ്റ്- പൂർണമായും ഡ്രൈവറുടെ കൈ ഫലപ്രദമായി ഉപയോഗിച്ച് മാത്രം, ക്ലച്ച്- ഡ്രൈവറുടെ കാൽ ഉപയോഗിച്ച് വാഹനത്തിന്റെ വേഗത്തിനനുസരിച്ച് കൃത്യമായി മാനേജ് ചെയ്യാൻ അറിഞ്ഞിരിക്കണം
ഓട്ടോമാറ്റിക്: കുറവാണ്
മാന്വൽ: താരതമ്യേന കൂടുതൽ
ഓട്ടോമാറ്റിക്: ചെലവ് കൂടുതലാണ്
മാന്വൽ: താരതമ്യേന ചെലവ് കുറവാണ് (NB- വാഹന ബ്രാൻഡ്, സവിശേഷത എന്നിവക്കനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും).
ഓട്ടോമാറ്റിക്: കൂടുതലാണ്
മാന്വൽ: താരതമ്യേന കുറവ്
ഡ്രൈവ് ചെയ്യാൻ എളുപ്പമാണ്. ക്ലച്ച് ഇല്ല, ഗിയർ മാറ്റേണ്ടതില്ല, ട്രാഫിക്കിലും ഗതാഗതക്കുരുക്കിലും ഫലപ്രദം.
ആധുനിക ഫീച്ചറുകൾ -ഓട്ടോ-ഹോൾഡ്, ക്രൂസ് കൺട്രോൾ, എ.ഐ അസിസ്റ്റ്, വിവിധ ട്രാൻസ്മിഷൻ മോഡുകൾ. കയറ്റത്തില്‍ കാര്‍ പിന്നോട്ട് നീങ്ങുന്നത് പ്രതിരോധിക്കുന്നതിനായി, ഹില്‍-ഹോള്‍ഡ് ഫങ്ഷന് ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ..
ഇന്ധനക്ഷമത കുറവ്. ആദ്യമിറങ്ങിയ മോഡലുകളിൽ ഇന്ധനക്ഷമത കുറവായിരുന്നു, ഏറ്റവും പുതിയ ഓട്ടോമാറ്റിക് വാഹനങ്ങളിൽ ഇത് പരിഹരിക്കാൻ നിർമാതാക്കൾ കൂടുതലായി ശ്രദ്ധിച്ചുവരുന്നു. എന്നിരുന്നാലും മാന്വൽ വാഹനങ്ങൾക്ക് കിട്ടുന്ന മൈലേജ് പ്രതീക്ഷിക്കരുത്. വില കൂടുതലാണ്. പരിപാലന ചെലവും കൂടുതലാണ്. ലോക്കൽ വർക്ക് ഷോപ്പുകളിൽ അറ്റകുറ്റപ്പണി നടത്താൻ പ്രയാസമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.