ഏഴുപേർക്ക് സഞ്ചരിക്കാവുന്ന ഒരു ബെൻസ് വാങ്ങണമെങ്കിൽ ഇതുവരെ ഒറ്റ ഓപ്ഷൻ മാത്രമാണ് ഉപഭോക്താക്കളുടെ മുന്നിൽ ഉണ്ടായിരുന്നത്. ജി.എൽ.എസ് എന്ന എസ്.യു.വിയായിരുന്നു അത്. 1.19 - 2.92 കോടി രൂപവരെ വില കൊടുത്തുവേണം ഈ കൂറ്റൻ വാഹനം സ്വന്തമാക്കാൻ. അങ്ങിനെയാണ് ബെൻസ് കുറഞ്ഞ പണത്തിന് ഒരു സെവൻ സീറ്റർ എന്ന ആശയവുമായി എത്തുന്നത്. ജി.എൽ.ബി എന്നാണ് ഈ പുതിയ മോഡലിന്റെ പേര്. വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.
വില 63.8 ലക്ഷം മുതൽ 63.8 ലക്ഷം വരെ
മൂന്ന് നിര സീറ്റുകളുമായി എത്തുന്ന ജി.എൽ.ബിയുടെ പെട്രോള്‍ വേരിയന്റിന്റെ വില 63.8 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ്പ്-സ്‌പെക് ഡീസല്‍ 220 ഡി 4മാറ്റിക് വേരിയന്റിന് 69.8 ലക്ഷംമാണ് വില. മെക്‌സിക്കോയില്‍ നിന്ന് പൂർണമായി നിർമിച്ച യൂനിറ്റായാണ് വാഹനം ഇന്ത്യയിലെത്തുക. ജി.എൽ.ബിയുടെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 1.5 ലക്ഷം ടോക്കണ്‍ തുകയ്ക്ക് വാഹനം ഇപ്പോൾ ബുക്ക് ചെയ്യാം.
ബെൻസിന്റെ ചെറു എസ്.യു.വിയായ ജി.എൽ.എയുടെ പ്ലാറ്റ് ഫോമിലാണ് ജി.എൽ.ബി നിർമിച്ചിരിക്കുന്നത്. വലുപ്പത്തിൽ ജി.എൽ.സി എന്ന കൂടുതൽ വലിയ എസ്.യു.വിയുമായാണ് സാമ്യം. ഇന്റീരിയൻ ജി.എൽ.എക്ക് സമാനമാണ്. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ ജി.എൽ.എസിനോടാണ് സാമ്യം. ഇങ്ങിനെ നോക്കുമ്പോൾ അൽപ്പം വിചിത്രമായ പ്രൊപ്പോഷനുകളുള്ള വാഹനമാണ് പുതിയ ജി.എൽ.ബി.
ഡിസൈൻ
ജി.എൽ.ബിക്ക് വളരെ പരിചിതമായ ബെൻസ് എസ്.യു.വി ഡിസൈനാണ്. ചെറിയ ജി.എൽ.എസ് ആണിതെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. നീണ്ട് പരന്ന ബോണറ്റും റൂഫ്ലൈനും, ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, ഡി-പില്ലര്‍, ചതുവടിവിലുള്ള വീല്‍ ആര്‍ച്ചുകള്‍ എന്നിവയെല്ലാം ജി.എൽ.എസിനെ അനുസ്മരിപ്പിക്കുന്നതാണ്.
ജി.എൽ.ബി രണ്ട് ട്രിമ്മുകളില്‍ ലഭ്യമാണ്. പ്രോഗ്രസീവ് ലൈന്‍, എ.എം.ജി ലൈന്‍ എന്നിവയാണവ. പ്രോഗ്രസീവ് ലൈന്‍ ട്രിമ്മിൽ ഡ്യുവല്‍ സ്ലാറ്റ് ഗ്രില്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, എക്സ്റ്റീരിയറില്‍ ക്രോം ട്രിം, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ലഭിക്കും. അതേസമയം, എ.എം.ജി ലൈന്‍ പാക്കേജിന് ഷാര്‍പ്പായിട്ടുള്ള ബമ്പറും സിംഗിള്‍ സ്ലാറ്റ് എ.എം.ജി തീം ഗ്രില്ലും 19 ഇഞ്ച് വരുന്ന ഫൈവ് സ്പോക് അലോയ് വീലുകളും ലഭിക്കും.
ഇന്റീരിയർ
ഇന്റീരിയറിലേക്ക് വന്നാൽ, ജി.എൽ.എയില്‍ നിന്ന് വന്‍തോതില്‍ ഫീച്ചറുകള്‍ കടം എടുത്തിരിക്കുന്നതായി കാണാന്‍ സാധിക്കും. ഇരട്ട 10.25 ഇഞ്ച് ടച്ച്സ്‌ക്രീനും ഇന്‍സ്ട്രുമെന്റ് പാനലും, ട്വിസ്റ്റ്-ടു-ക്ലോസ് ടര്‍ബൈന്‍ പോലുള്ള എസി വെന്റുകളും, സെന്റര്‍ കണ്‍സോളിലെ ട്രാക്ക്പാഡുള്ള ഡാഷ്ബോര്‍ഡ് ലേഔട്ടും പരിചിതമാണ്. ചരിഞ്ഞ ഡാഷും ഡോര്‍ പാഡുകളും സീറ്റുകളും ജി.എൽ.എയുടേതിന് സമാനമാണ്. ലെതര്‍, ക്രോം, നൂള്‍ഡ് ബട്ടണുകള്‍ എന്നിവ മനോഹരമായി സംയോജിപ്പിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള സ്റ്റിയറിങ് വീലും ഇന്റീരിയറിലെ സവിശേഷതയാണ്.
ജി.എൽ.ബി ഒരു ഏഴ് സീറ്ററാണെങ്കിലും അവസാന നിരയിലെ രണ്ട് സീറ്റുകൾ ടീനേജുവരെ പ്രായമുള്ളവർക്ക് മാത്രമുള്ളതാണെന്ന് ബെൻസ് എടുത്തുപറഞ്ഞിട്ടുണ്ട്. മുതിർന്നവർക്ക് ഈ സീറ്റുകൾ ഒട്ടും ഉപയോഗിക്കാനാവില്ല.
മൂന്നാം നിരയിലെ യാത്രക്കാരുടെ ഇടം മെച്ചപ്പെടുത്തുന്നതിന് രണ്ടാം നിര സീറ്റുകള്‍ സ്ലൈഡുചെയ്യാനും റിക്ലയിൻ ചെയ്യാനും കഴിയും.
ഫീച്ചറുകൾ
ഫീച്ചറുകളുടെ കാര്യമെടുത്താൽ ജി.എൽ.ബി സമ്പന്നമാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയുള്ള ഏറ്റവും പുതിയഎം.ബി.യു.എക്സ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹേ മെഴ്സിഡസ് വോയ്സ് പ്രോംപ്റ്റ്, വയര്‍ലെസ് ചാര്‍ജര്‍, മെമ്മറിയുള്ള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, വലിയ സണ്‍റൂഫ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
എഞ്ചിൻ
പെട്രോള്‍, ഡീസല്‍ എഞ്ചിനുകൾ വാഹനത്തിലുണ്ട്. എ-ക്ലാസ് സെഡാനിലെ എഞ്ചിന് സമാനമായ കരുത്തും ടോർക്കും പെട്രോൾ എഞ്ചിന് ലഭിക്കും. ഫ്രണ്ട് വീൽ ഡ്രൈവാണ് വാഹനം. 1.3 ലിറ്റർ നാല് സിലിണ്ടർ ടർബോ ചാർജ്ഡ് എഞ്ചിനാണിത്. 163hp കരുത്തും 250Nm ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണിതിൽ.
190 bhp പവറും 400 Nm ടോർക്കും ഉത്പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഓയിൽ ബർണർ യൂനിറ്റാണ് ഡീസലിൽ വരുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണിതിൽ. ഫ്രണ്ട്വീൽ ഡ്രൈവ് എഞ്ചിനാണിത്. ഫോർമാറ്റിക് ഓൾ വീൽ ഡ്രൈവ് സിസ്റ്റവും വാഹനത്തിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.