സ്വർണവിലയിൽ ഇടിവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്നും കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,475 രൂ​പ​യും പ​വ​ന് 35,800 രൂ​പ​യു​മാ​യി.തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല​യി​ടി​വു​ണ്ടാ​യ​ത്.

ഇറക്കുമതിച്ചുങ്കം കുറച്ചതിനാലും അന്താരാഷ്ട്ര സ്വർണവിലയിലുണ്ടായ കുറവും രൂപ കരുത്തായതുമാണ് വില കുറയാൻ കാരണം. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചതു വഴി 100 രൂപയിൽ താഴെ മാത്രമേ വില കുറഞ്ഞിട്ടുള്ളു. അന്താരാഷ്ട്ര സ്വർണ വില 20 ഡോളർ കുറഞ്ഞ് 1840 ഡോളറിലേക്കെത്തിയതും രൂപയുടെ വിനിമയ നിരക്ക് 72.98 ലെ ത്തിയതുമാണ് ഇന്നത്തെ വിലക്കുറവിന് കാരണം.

സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചത് നാമമാത്രമായ പ്രതിഫലനം മാത്രമാണ് വിപണിയിലുണ്ടായത്. കള്ളക്കടത്ത് തടയുന്നതിന് ഇത് പര്യാപ്തമായിട്ടില്ലെന്നുമാണ് വിലയിരുത്തൽ.

എന്നാൽ ഈ വിലക്കുറവ് താൽക്കാലികമാണെന്നും വില വർധനവിനാണ് സാധ്യതയെന്നുമാണ് സൂചനകൾ കാണിക്കുന്നതെന്ന് ആൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

Tags:    
News Summary - gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.