കോഴിക്കോട്: സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,685 രൂപയും പവന് 320 രൂപ കുറഞ്ഞ് 37,480 രൂപയുമായി. 26 ദിവസത്തിനിടെ 4,520 രൂപയാണ് പവന് കുറഞ്ഞത്.
ആഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250ഉം പവന് 42,000വുമായിരുന്നു വില. എക്കാലത്തെയും റെേക്കാർഡ് വിലയായിരുന്നു ഇത്. എന്നാൽ, 26 ദിവസം പിന്നിട്ടതോടെ 11 ശതമാനത്തോളമാണ് മൂല്യം കുറഞ്ഞത്. ഗ്രാമിന് 565 രൂപയും പവന് 4520 രൂപയുമാണ് ഇടിഞ്ഞത്.
ഈ ദിവസങ്ങളിൽ അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസി(31.10 ഗ്രാം)ന് 2081 ഡോളറിൽനിന്നും 1965 ലേക്ക് എത്തിയിട്ടുണ്ട്. 116 ഡോളറിൻെറ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ, രൂപ 74.89 ൽ നിന്നും 72.96 ലേക്കെത്തി കരുത്തായതാണ് അഭ്യന്തര വിപണിയിൽ വലിയ വിലക്കുറവായി പ്രതിഫലിച്ചത്. രൂപ വീണ്ടും കരുത്താർജിച്ച് 72ലേക്ക് എത്തുമെന്നാണ് സൂചന.
കോവിഡ് പശ്ചാത്തലത്തിൽ വിപണി അടഞ്ഞുകിടന്നതും സാമ്പത്തിക പ്രതിസന്ധിയും കാരണം സ്വർണ വിപണി ഇപ്പോഴും മന്ദതയിലാണ്. കഴിഞ്ഞ വർഷത്തെക്കാൾ 40 - 50 ശതമാനത്തോളം വിൽപന കുറവാണ് ഈ വർഷം. എങ്കിലും വിവാഹ സീസൺ ആരംഭിച്ചതിനാൽ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.