പ്രതിഷേധം ബാക്കി; നികുതി നിർദേശങ്ങളിൽ മാറ്റമില്ല

ന്യൂ​ഡ​ൽ​ഹി: പു​തി​യ കേ​ന്ദ്ര ബ​ജ​റ്റി​ലെ ജ​ന​ദ്രോ​ഹ നി​കു​തി സ​മാ​ഹ​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ പാ​ർ ​ല​മ​െൻറി​ന​ക​ത്തും പു​റ​ത്തും ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെ ധ​ന​ബി​ൽ സ​ർ​ക്കാ​ർ ലോ​ക്​​സ​ഭ​യി​ ൽ പാ​സാ​ക്കി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്​​സൈ​സ്​ തീ​രു​വ, ചെ​റു​കി​ട-​ഇ​ട​ത്ത​രം പ​ത്ര​ങ്ങ​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ന്യൂ​സ്​​പ്രി​ൻ​റ്​ ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ധ​ന എ​ന്നി​വ​ക്കെ​തി​രെ നി​ര​വ​ധി എം.​പി​മാ​ർ എ​തി​ർ​പ്പ്​ ഉ​യ​ർ​ത്തി​യെ​ങ്കി​ലും വി​ല​പ്പോ​യി​ല്ല.

പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ട​ര രൂ​പ​യോ​ള​മാ​ണ്​ ബ​ജ​റ്റി​ൽ എ​ക്​​സൈ​സ്​ തീ​രു​വ കൂ​ട്ടി​യ​ത്. ന്യൂ​സ്​​പ്രി​ൻ​റ്​ ഇ​റ​ക്കു​മ​തി തീ​രു​വ 10 ശ​ത​മാ​നം ഉ​യ​ർ​ത്തി. ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ പ്ര​തി​വ​ർ​ഷം ബാ​ങ്കി​ൽ​നി​ന്ന്​ രൊ​ക്കം പ​ണ​മാ​യി പി​ൻ​വ​ലി​ച്ചാ​ൽ ര​ണ്ടു ശ​ത​മാ​നം നി​കു​തി ന​ൽ​ക​ണ​മെ​ന്ന ബ​ജ​റ്റ്​ നി​ർ​ദേ​ശ​വും അ​തേ​പ​ടി തു​ട​രും.
ജീ​വി​ത സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്​ ബ​ജ​റ്റി​ലെ നി​ർ​ദേ​ശ​ങ്ങ​ളെ​ന്ന്​ ധ​ന​ബി​ൽ ച​ർ​ച്ച​ക്ക്​ മ​റു​പ​ടി പ​റ​ഞ്ഞ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഡി​ജി​റ്റ​ൽ പേ​മ​െൻറ്, മേ​ക്​​ ഇ​ൻ ഇ​ന്ത്യ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ്​ ബ​ജ​റ്റ്. നി​കു​തി​നി​യ​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കാ​ൻ ധ​ന​മ​ന്ത്രാ​ല​യം രൂ​പ​വ​ത്​​ക​രി​ച്ച ദൗ​ത്യ​സം​ഘം വൈ​കാ​തെ റി​പ്പോ​ർ​ട്ട്​ ന​ൽ​കും. അ​ത​നു​സ​രി​ച്ച്​ പു​തി​യ പ്ര​ത്യ​ക്ഷ നി​കു​തി​ച്ച​ട്ട വ്യ​വ​സ്​​ഥ​ക​ൾ രൂ​പ​പ്പെ​ടു​ത്തും.

ധ​ന​ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര ച​ർ​ച്ച ഒ​ഴി​വാ​ക്കി പി​ന്നാ​മ്പു​റ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നെ ആ​ർ.​എ​സ്.​പി​യി​ലെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ചോ​ദ്യം ചെ​യ്​​തെ​ങ്കി​ലും സ​ർ​ക്കാ​റും സ്​​പീ​ക്ക​റും അം​ഗീ​ക​രി​ച്ചി​ല്ല. ബി​നാ​മി നി​യ​മം,​ സെ​ബി നി​യ​മം, റി​സ​ർ​വ്​ ബാ​ങ്ക്​ നി​യ​മം, പി.​എം.​എ​ൽ.​എ നി​യ​മം തു​ട​ങ്ങി​യ​വ ധ​ന​ബി​ല്ലി​​െൻറ ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്കാ​ൻ പ​റ്റി​ല്ലെ​ങ്കി​ലും സ​ർ​ക്കാ​ർ മ​റി​ച്ചാ​ണ്​ ചെ​യ്​​തി​രി​ക്കു​ന്ന​തെ​ന്ന്​ പ്രേ​മ​ച​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. നി​കു​തി​നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ധ​ന​ബി​ല്ലി​​െൻറ ഭാ​ഗ​മാ​കേ​ണ്ട​ത്.

എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്​​ഥ​ക​ൾ പ്ര​കാ​രം, സ​ർ​ക്കാ​റി​​െൻറ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി, നി​കു​തീ​ത​ര നി​ർ​ദേ​ശ​ങ്ങ​ളും ധ​ന​ബി​ല്ലി​​െൻറ ഭാ​ഗ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വാ​ദി​ച്ചു. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ങ്ങ​നെ നി​കു​തീ​ത​ര നി​ർ​ദേ​ശ​ങ്ങ​ൾ ധ​ന​ബി​ല്ലി​​െൻറ ഭാ​ഗ​മാ​ക്കി സ​ഭ പാ​സാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ സ്​​പീ​ക്ക​ർ ഒാം ​ബി​ർ​ള റൂ​ളി​ങ്​ ന​ൽ​കി. പ​ത്ര​ക്ക​ട​ലാ​സ്​ ഇ​റ​ക്കു​മ​തി തീ​രു​വ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ബി.​ജെ.​ഡി​യി​ലെ ഭ​ർ​തൃ​ഹ​രി മെ​ഹ്​​താ​ബ്​ കൊ​ണ്ടു​വ​ന്ന നി​ർ​ദേ​ശം സ​ഭ ശ​ബ്​​ദ വോ​േ​ട്ടാ​ടെ ത​ള്ളി. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം കൂ​ട്ടാ​നെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ പ​ത്ര​ക്ക​ട​ലാ​സി​​െൻറ തീ​രു​വ കൂ​ട്ടി​യ​ത്​ പ​ത്ര​വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​മെ​ന്ന്​ മു​സ്​​ലിം​ലീ​ഗി​ലെ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റും ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ വി​ഷ​യം ധ​ന​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ച​തു ത​ന്നെ​യി​ല്ല. അ​ഞ്ചു ല​ക്ഷം കോ​ടി​യു​ടെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യാ​ക്കി ഇ​ന്ത്യ​യെ മാ​റ്റു​മെ​ന്ന്​ പ​റ​യു​ന്ന സ​ർ​ക്കാ​ർ അ​തി​നാ​യി ഒ​രു രൂ​പ​രേ​ഖ​യും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടി​ല്ലെ​ന്ന്​ ധ​ന​ബി​ൽ ച​ർ​ച്ച​ക്ക്​ തു​ട​ക്ക​മി​ട്ട കോ​ൺ​ഗ്ര​സ്​ ക​ക്ഷി നേ​താ​വ്​ അ​ധീ​ർ ര​ഞ്​​ജ​ൻ ചൗ​ധ​രി ചൂ​ണ്ടി​ക്കാ​ട്ടി. സാ​മ്പ​ത്തി​ക സ​ത്യ​സ​ന്ധ​ത ചോ​ർ​ന്ന ബ​ജ​റ്റാ​ണി​തെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Budget proposals-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.