ന്യൂഡൽഹി: നല്ലതും ലളിതവുമായ നികുതി സമ്പ്രദായമാണ് ജി.എസ്.ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ് ഭായി പേട്ടൽ ഇന്ത്യയെ ഒന്നിപ്പിച്ചതുപോലെയൊരു സാമ്പത്തിക സംയോജനമാണ് ജി.എസ്.ടി. ഇതേക്കുറിച്ച് ചെറുകിട വ്യാപാരികളിൽനിന്നും മറ്റും ഉയരുന്ന ആശങ്കകൾ വേഗത്തിൽ നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിെല പ്രയാസങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിലാണ് വിജയമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി ഒാർമിപ്പിച്ചു. പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ നടന്ന ജി.എസ്.ടി വിളംബര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ജി.എസ്.ടിക്ക് ഗുഡ് ആൻഡ് സിംപിൾ ടാക്സ് എന്ന നിർവചനം നൽകിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. പല തലത്തിലുള്ള നികുതി സമ്പ്രദായത്തിെൻറ സങ്കീർണതകളും ദോഷങ്ങളും ഇല്ലാതാക്കാൻ ജി.എസ്.ടിക്ക് കഴിയും.
പുതിയ കണ്ണട വെക്കുേമ്പാൾ, അതിനോട് കണ്ണുകൾപോലും വഴങ്ങി കൊടുക്കേണ്ടതുണ്ട്. ചില ക്രമീകരണങ്ങൾ ആവശ്യമാണ്. അതിനെക്കുറിച്ച് വ്യാപാര, വ്യവസായ സമൂഹത്തിന് ആശങ്ക വേണ്ടതില്ല. ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കാൻ ജി.എസ്.ടിക്ക് കഴിയും. പുതിയ നികുതി സമ്പ്രദായത്തിെൻറ ഗുണഫലങ്ങൾ ഉപയോക്താക്കളിലേക്ക് വ്യാപാരികൾ നൽകുമെന്നാണ് പ്രതീക്ഷ.
ജി.എസ്.ടി നികുതി പരിഷ്കാരം മാത്രമല്ല. സഹകരണാത്മക ഫെഡറലിസത്തിെൻറ ഉദാഹരണമായി ജി.എസ്.ടി മാറിയിരിക്കുന്നു. ജനാധിപത്യത്തിെൻറ ഒൗന്നത്യമാണ് കേന്ദ്ര^സംസ്ഥാനങ്ങളുടെ കൂട്ടായ പ്രവർത്തനം എടുത്തുകാണിക്കുന്നത്. ഏതെങ്കിലുമൊരു സർക്കാറിേൻറയല്ല, എല്ലാവരുടെയും നേട്ടമാണിത്. അത് വിളംബരം ചെയ്യാൻ ചരിത്രപ്രധാനമായ സെൻട്രൽ ഹാളിനെക്കാൾ പറ്റിയ വേദിയില്ല. പുതിയ ഇന്ത്യയുടെ നികുതി വ്യവസ്ഥയാണ് ജി.എസ്.ടി.
ജി.എസ്.ടി ഇനിയങ്ങോട്ട് ഫലപ്രദമായി നടപ്പാക്കുന്നതിലാണ് വിജയമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. നിരന്തരമായ അവലോകനങ്ങൾ വേണ്ടിവരും. കമ്പ്യൂട്ടർ ശൃംഖലാ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. വാറ്റ് നടപ്പാക്കിയപ്പോഴും എതിർപ്പുകൾ ഉണ്ടായിരുന്നു. ജി.എസ്.ടി പ്രാബല്യത്തിൽ കൊണ്ടുവന്നതുവഴി ജനാധിപത്യത്തിെൻറ പക്വതയും വിവേകവുമാണ് തെളിഞ്ഞത്. ഇതിൽ മുേമ്പ പങ്കാളിയാകാൻ കഴിഞ്ഞതിൽ വ്യക്തിപരമായ സേന്താഷമുണ്ട്. ഭരണഘടനാ ഭേദഗതി ബിൽ ആദ്യം പാർലമെൻറിൽ അവതരിപ്പിച്ചത് താനാണെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. 18 വട്ടം സമ്മേളിച്ച കേന്ദ്ര^സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗൺസിലിൽ തീരുമാനങ്ങൾക്ക് ഒരിക്കൽപോലും വോെട്ടടുപ്പു വേണ്ടിവന്നില്ലെന്നും സമവായത്തിലൂടെയാണ് വ്യവസ്ഥകൾ തീരുമാനിച്ചതെന്നും ആമുഖ ഭാഷണം നടത്തിയ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. കെ.എം. മാണി അടക്കം സമിതിയുടെ മുൻ അധ്യക്ഷന്മാരെ പേരെടുത്തു പറഞ്ഞ് ജെയ്റ്റ്ലി നന്ദി അറിയിച്ചു. വളർച്ചയുടെയും ഘടനാപരമായ പരിഷ്കാരങ്ങളുടെയും മാന്ദ്യം മറികടക്കുന്നതിെൻറ സന്ദേശംകൂടിയാണ് ജി.എസ്.ടി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർക്കൊപ്പം മുൻ പ്രധാനമന്ത്രി ദേവഗൗഡക്കും വേദിയിൽ ഇരിപ്പിടം ഒരുക്കിയിരുന്നു. പ്രമുഖ പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്ന ചടങ്ങിൽ പെങ്കടുത്ത ദേവഗൗഡക്ക് പ്രശംസ ചൊരിയാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി മറന്നില്ല. എൻ.ഡി.എ ഇതര ചേരിയിൽനിന്ന് ജനതാദൾ^യു, എൻ.സി.പി, ബി.ജെ.ഡി, ജനതാദൾ^എസ് എന്നിവയുടെ നേതാക്കൾ ചടങ്ങിൽ പെങ്കടുത്തു.
പശ്ചിമ ബംഗാൾ മുൻ ധനമന്ത്രി അസിം ദാസ് ഗുപ്തയും എത്തിയിരുന്നു. മുൻനിരയിൽ ശരത് പവാർ, ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ, രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.