ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ച (മൊത്ത ആഭ്യന്തര ഉൽപാദനം) കഴിഞ്ഞ ആറുവർഷത്തെ ഏ റ്റവും താഴ്ന്ന നിരക്കിലെത്തി. അഞ്ചു ശതമാനമായാണ് വളർച്ച ഇടിഞ്ഞത്. നടപ്പു സാമ്പ ത്തിക വർഷത്തെ (2019-20) ഏപ്രിൽ-ജൂൺ പാദത്തിലാണ് ഇത്രയും കുറഞ്ഞ വളർച്ച നിരക്ക് രേഖപ്പെടുത്തിയത്.
ഇതിനു മുമ്പ് 2012-13ലെ ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 4.9 ശതമാനമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 2018-19ലെ ഏപ്രിൽ-ജൂൺ പാദത്തിൽ എട്ട് ശതമാനം വളർച്ച നേടിയ സ്ഥാനത്താണ് തൊട്ടടുത്ത വർഷം ഗണ്യമായ കുറവു വന്നിരിക്കുന്നത്.
ഉൽപാദനരംഗത്തെ കടുത്ത മാന്ദ്യവും കാർഷിക മുരടിപ്പുമാണ് ഇതിനു കാരണമെന്ന് കേന്ദ്രം പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നു. ഏഴു ശതമാനത്തിൽനിന്ന് 6.9 ശതമാനത്തിലേക്കു വളർച്ച കുറയുമെന്ന് ജൂണിലെ സാമ്പത്തിക നയ അവലോകനത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
ഈ വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ ചൈനയുടെ വളർച്ച നിരക്ക് 6.2 ആണ്. 27 വർഷത്തിനിടയിലെ അവിടത്തെ ഏറ്റവും കുറഞ്ഞ നിരക്കുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.