പാൻ-ആധാർ ബന്ധിപ്പിക്കൽ മാർച്ച്​ 31 വരെ നീട്ടി

ന്യൂഡൽഹി: പാൻ കാർഡ്​ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2020 മാർച്ച്​ 31 വരെയാണ്​ നീട്ടിയത്​. പാൻ കാർഡ്​ ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ഇന്ന്​ അവസാനിക്കാനിരിക്കെയാണ്​ ഇതിനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി നൽകിയത്​.

പാൻ കാർഡിലേയോ ആധാറിലേയോ വിവരങ്ങളിലെ പിശക്​ മൂലമോ മറ്റ്​ കാരണങ്ങളാലോ ഇവ രണ്ടും ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക്​​ ആശ്വാസകരമാണ്​ പുതിയ തീരുമാനം. മാർച്ച്​ 31നോ അതിന്​ മുമ്പോ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാവും. പാൻ പ്രവർത്തന രഹിതമായാൽ അവ ആവശ്യമായ സാമ്പത്തിക ഇടപാടുകൾ നടത്താൻ വ്യക്തിക്ക്​ സാധിക്കാതെ വരും.

UIDPAN<12 Digit Aadhaar><10 Digit PAN എന്ന ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 എന്നീ നമ്പറുകളിൽ ഒന്നിലേക്ക്​ സന്ദേശം അയച്ചോ, ഇ- ഫയലിങ്​ വെബ്​സൈറ്റ്​ വഴിയോ പാൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളിൽ ഫോറം പൂരിപ്പിച്ച്​ നൽകിയോ പാൻ കാർഡ്​ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്​.

Tags:    
News Summary - PAN-Aadhaar linking deadline extended by 3 months to March 31, 2020 -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.