'ഹോമിലാണ് വർക്ക്​'; കൈവിടരുത്​ ജാഗ്രത

കെട്ടിപ്പൂട്ടുള്ള ട്രഷറിയിലെ പണംവരെ അടിച്ചുമാറ്റി പോകുന്ന കാലമാണിത്​. എവിടെയും വില്ലന്മാരായി മാറുന്നത്​ 'യൂസർ​ നെയിമും' 'പാസ്​വേഡും' തന്നെ. വ്യക്​തികളുടേതായാലും സ്​ഥാപനത്തി​േൻറതായാലും സർക്കാറിേൻറതായാലും 'യൂസർനെയിമും പാസ്​വേഡും' സുരക്ഷിതമല്ലെങ്കിൽ പണംപോകുന്ന വഴി മഷിയിട്ട്​ നോക്കിയാൽപോലും കണ്ടെത്താനാവില്ല.

എല്ലായിടത്തും കോവിഡ്​ വന്നുകയറിയതോടെ മിക്കവരും വീട്ടിലിരുപ്പായി. വീട്ടിലിരിക്കുന്നവരിൽ കുറേപ്പേർ 'ലുഡോ' കളിച്ച്​ സമയംപോക്കു​േമ്പാൾ ബാക്കിയുള്ളവരെ സ്​ഥാപനങ്ങൾ വീട്ടിലിരുത്തി പണിയെടുപ്പിക്കുകയാണ്​, 'വർക്ക്​ ഫ്രം ഹോം'. ജീവനക്കാരിൽ നല്ല പങ്കും 'വർക്ക്​ ഫ്രം ​േഹാമി'ലായതോടെ സ്​ഥാപനങ്ങളുടെ സൈബർ സുരക്ഷ പ്രശ്​നം ഇരട്ടിയായിരിക്കുകയുമാണ്. പ്രത്യേകിച്ച്​ രഹസ്യവിവരങ്ങൾ കൈകാര്യംചെയ്യുന്ന ബിസിനസ്​ സ്​ഥാപനങ്ങളുടെ.

മിക്ക ബിസിനസ്​ സ്​ഥാപനങ്ങളും 'ഡാറ്റ' ​േചാരാതിരിക്കാൻ തങ്ങളുടെ ​നെറ്റ്​ വർക്ക്​ വൈറസ്​ വിരുദ്ധ സോഫ്​റ്റ്​വെയറുകളും മറ്റും സ്​ഥാപിച്ച്​ സുരക്ഷിതമാക്കിയിരുന്നു. ബിസിനസ്​ സ്​ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം പണം മാത്രമല്ല പ്രധാനം.

ഉൽപാദനവും ഉൽപന്നങ്ങളും സ്​റ്റോക്കും വിറ്റുവരവും അടക്കമുള്ള വിവരങ്ങൾ, ഇടപാടുകാരെ സംബന്​ധിച്ച വിശദാംശങ്ങൾ, പണം കൈമാറ്റ വിവരങ്ങൾ എല്ലാത്തിനും സ്വർണത്തേക്കാൾ വിലയാണ്​.

ഏതെങ്കിലുമൊന്ന്​ ചോർന്നുകിട്ടാൻ എതിരാളികൾ കണ്ണുംനട്ട്​ കാത്തിരിപ്പാണ്​. ​േചാർന്നാൽ, ചിലപ്പോൾ സ്​ഥാപനത്തി​െൻറ നിലനിൽപ്പ്​തന്നെ അവതാളത്തിലാകും.

പക്ഷേ, ഇപ്പോഴത്തെ വെല്ലുവിളി മ​െറ്റാന്നാണ്​. സ്​ഥാപനങ്ങളിൽ ഒരുക്കിയ സൈബർ സുരക്ഷ ജീവനക്കാരുടെ വീട്ടിലൊരുക്കാൻ കഴിയില്ല. അതു​െകാണ്ടുതന്നെ 'വർക്ക്​ ഫ്രം ഹോം' കാലത്ത്​ സുരക്ഷ സംബന്ധിച്ച ആശങ്കകളും ശക്​തമാകുന്നു. 

ഹാക്കർമാർക്ക്​ ചാകരക്കാലം

കോവിഡ്​ കാലം മറ്റുപലർക്കുമെന്ന പോലെ ഹാക്കർമാർക്കും ചാകരക്കാലമാണ്​. അതിപ്രധാന സ്​ഥാപനങ്ങളിലെ പ്രധാന വകുപ്പുകളിലെ ജീവനക്കാർ അയക്കുന്ന ഇ-മെയിലുകളിൽ ഒന്ന്​ ചോർത്തിക്കിട്ടിയാൽ രക്ഷപ്പെട്ടു. പൊന്നുംവിലയ്​ക്ക്​ വിൽക്കാം. അതുകൊണ്ടുതന്നെ ലോകമെങ്ങും ഹാക്കർമാർ അരയും തലയും മുറുക്കി രംഗത്താണ്​. ലോക്​ഡൗൺ തുടങ്ങി ആദ്യ ആഴ്​ചകളിൽതന്നെ ഇന്ത്യയിലെ കോർപറേറ്റ് സ്​ഥാപനങ്ങളുടെ സൈറ്റുകളിൽ നുഴഞ്ഞുകയറാനുള്ള ശ്രമം മൂന്നിരട്ടിയായി വർധിച്ചു എന്നാണ്​ കണക്ക്​. ഇൗ വർഷം ഫെബ്രുവരി രണ്ടുമുതൽ മേയ്​ രണ്ടുവരെ മൂന്നുമാസത്തിനിടെ ഫയൽചോർത്തുന്നതിനുള്ള 9100 ശ്രമങ്ങൾ തങ്ങളുടെ ഇൻറലിജൻസ്​ ടീം കണ്ടെത്തിയതായി മൈക്രോ

സോഫ്​റ്റ്​ ഇന്ത്യ ഗ്രൂപ്​ ഹെഡ്​ കേശവ്​ ധക്കാഡ്​ തന്നെ വെളിപ്പെടുത്തിയിരുന്നു. മാൽവെയറുകൾ, ഫിഷിങ്​​ മെയിലുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ഇത്​. സ്​ഥാപനങ്ങളുടെ സൈറ്റിൽ നുഴഞ്ഞുകയറുന്നതിന്​ ജീവനക്കാരുടെ പഴ്​സനൽ കമ്പ്യൂട്ടറുകൾ, മൊബൈലുകൾ എന്നിവ വഴിയും​ ശ്രമമുണ്ടായി. ആഗോളതലത്തിൽ, പ്രമുഖ രാജ്യങ്ങളിലെ 6,600 സ്ഥാപനങ്ങളിലെ ലക്ഷത്തിലധികം ബിസിനസ് ഇ-മെയിലാണ്​ ഹാക്ക്​ ചെയ്യാൻ ശ്രമംനടന്നത്​. അമേരിക്കയിലെ സൈബര്‍ സുരക്ഷ സ്ഥാപനമായ ബരാക്യൂഡ നെറ്റ്‌വര്‍ക്‌സ് ആണ്​ ഇൗ കണക്ക്​ പുറത്തുവിട്ടത്​.

'എടുക്കാത്ത ലോട്ടറി അടിച്ചു', 'ബാങ്കിൽ അവകാശികളില്ലാത്ത പണം പങ്കുവെക്കാം' തുടങ്ങിയ തേഞ്ഞ്​ പഴകിയ ഇ^മെയിൽ തട്ടിപ്പുകൾ ഇപ്പോൾ തീരെ ഗതിയില്ലാത്ത ഹാക്കർമാരുപോലും ഉപേക്ഷിച്ചിരിക്കുകയാണ്​. കോവിഡി​െൻറ പുതിയ കണക്കുകളാണ്​ പുതിയ തട്ടിപ്പിനുള്ള ഉപകരണം. 'ഏറ്റവും പുതിയ കോവിഡ്​ കണക്കുകൾ', ​'കോവിഡിന്​ മരുന്ന്​ കണ്ടുപിടിച്ചു' തുടങ്ങി വിശ്വാസ്യത തോന്നുന്ന മെയിലാണ്​ അയക്കുക. 'കോവിഡ്​ കണക്കറിയാൻ' ലിങ്ക്​ തുറന്നാൽ സ്വന്തം കണക്കുപുസ്​തകം ഹാക്കറുടെ കൈയിലിരിക്കുമെന്ന്​ മാത്രം.

ഹാക്കർമാരെല്ലാം ഉറക്കമൊഴിച്ചിരുന്ന്​ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ചില സ്​ഥലങ്ങളുമുണ്ട്​; കോവിഡിന്​ മരുന്ന്​ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന സ്​ഥാപനങ്ങൾ. പോയാൽ ഒരു ശ്രമം. കിട്ടിയാൽ ഒരു മല​​േങ്കാള്​. അതാണ്​ ലൈൻ.

മറക്കരുത്​, ഇക്കാര്യങ്ങൾ

ജീവനക്കാരെ വർക്ക്​ ഫ്രം ഹോമിന്​ നിയോഗിക്കുന്ന ബിസിനസ്​ സ്​ഥാപനങ്ങളും, വീട്ടിലിരുന്ന്​ ​േജാലി ചെയ്യുന്ന ജീവനക്കാരും നിർബന്ധമായും ഒാർത്തിരിക്കേണ്ട ചില കാര്യങ്ങൾ:

അപ്​ ​ടു ഡേറ്റ്​ ആയിരിക്കണം; സിസ്​റ്റവും പ്രോഗ്രാമുകളും

വർക്ക്​ അറ്റ്​ ഹോം സമയത്ത്​ ഉപയോഗിക്കുന്ന സിസ്​റ്റം ഏതുമായിക്കൊള്ള​െട്ട, ​പഴ്​സനൽ കമ്പ്യൂട്ടറോ, ലാപ്​ടോപോ, മൊബൈലോ ടാബോ, നോട്ട്​ബുക്കോ ഏതും കൃത്യമായി അപ്​ഡേറ്റഡ്​ ആയിരിക്കണം. ഉപയോഗിക്കുന്ന പ്രോഗ്രാമുകളും അങ്ങനെ തന്നെ. അല്ലെങ്കിൽ നുഴഞ്ഞുകയറ്റക്കാർക്ക്​ കാര്യങ്ങൾ എളുപ്പമാകും.

ആൻറിവൈറസ്​ സോഫ്​റ്റ്​വെയറുകൾ നിർബന്ധം

ഒൗദ്യോഗിക കാര്യങ്ങൾക്ക്​ ഉപയോഗിക്കുന്ന സിസ്​റ്റത്തിൽ ആൻറിവൈറസ്​ സോഫ്​റ്റ്​​​വെയർ നിർബന്ധമായും ഉണ്ടെന്ന്​ ഉറപ്പുവരുത്തുക. പേരിന്​ ഒന്നുണ്ടായാൽപോരാ, സ്​പൈവെയറുകളും മാൽവെയറുകളുമടക്കമുള്ളവയെ തടയാൻ കരുത്തുള്ളതാകണം. പ്രത്യേകിച്ച്​, സാമ്പത്തിക ഫയലുകൾ കൈകാര്യം ചെയ്യുന്നവർ.

പാസ്​വേഡുകൾ

വൈ^ഫൈ നെറ്റ്​വർക്ക്​ ഉപയോഗിക്കുന്നവർ ശക്​തമായ പാസ്​വേഡുകൾ സെറ്റ്​​ ചെയ്യുക. ഇടക്കിടെ പാസ്​വേഡ്​ മാറ്റുകയും വേണം.

കരുതൽവേണം; ഒാൺലൈൻ മീറ്റിങ്ങുകളിലും:

വർക്ക്​ ഫ്രം ഹോം കാലത്ത്​ ഒഴിവാക്കാൻ കഴിയാത്തതാണ്​ ഒാൺലൈൻ ​മീറ്റിങ്ങുകൾ. ഇത്തരം ​േയാഗങ്ങളിൽ കൈമാറാവുന്ന വിവരങ്ങളേത്​, അരുതാത്തത്​ ഏത്​ എന്ന്​ വ്യക്​തമായ ധാരണവേണം. സ്​ക്രീ​ൻ ഷെയറിങ്​​ അനിവാര്യമായി വരുന്ന ഘട്ടങ്ങളിൽ, അനാവശ്യമായ ഒരു വി​േൻറായും ഒാപൺ ചെയ്​തിട്ടില്ല എന്ന്​ ഉറപ്പുവരുത്തകയും​ വേണം.

ആവശ്യമുള്ളതേ പങ്കിടാവൂ:

സമൂഹ മാധ്യമങ്ങളിൽ മേഞ്ഞ്​ നടക്കുന്നവരാണ്​ മിക്കവരും. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം സമൂഹ മാധ്യമങ്ങൾ വഴി പങ്കിടുന്നവരുമുണ്ട്​. ഒാർക്കുക, ഫോൺ നമ്പറും ഇ^മെയിൽ ​െഎ.ഡിയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ പൊതുവായി പ്രദർശിപ്പിക്കുന്നത്​ ഹ​ാക്കർമാർക്കുള്ള 'കല്യാണക്കുറി'യാകും.

എല്ലാ 'കോവിഡും' കോവിഡല്ല:

കോവിഡ്​ വിവരം എന്ന്​ കണ്ടാൽ ചാടിക്കയറി ഇ^മെയിൽ ലിങ്ക്​ തുറക്കുന്നത്​ സുരക്ഷിതമല്ല. പ്രത്യേകിച്ച്​ പരിചയമില്ലാത്ത വിലാസങ്ങളിൽ നിന്ന്​. വിവേചനമില്ലാതെ തുറക്കുന്നത്​ ഹാക്കർമാർക്ക്​ വാതിൽ തുറന്നുകൊടുക്കുന്നതിന്​ തുല്യമാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.