ലോക്​ഡൗണിൽ കൂപ്പുകുത്തിയ സമ്പദ്​ വ്യവസ്​ഥയുടെ വീണ്ടെടുക്കലിൽ പ്രധാനം സ്​ത്രീ പങ്കാളിത്തമോ?

ന്യൂഡൽഹി: കോവിഡ്​ 19നെ തുടർന്ന്​ തകർന്നടിഞ്ഞ സമ്പദ്​വ്യവസ്​ഥയെ കരകയറ്റാൻ എന്തുചെയ്യാൻ സാധിക്കും. 'തൊഴിൽ' ആണ്​ പ്രധാനമെന്ന്​ പറയു​േമ്പാൾ അവിടെ മനസിലാക്കേണ്ട പ്രധാന വസ്​തുത ലിംഗ അസമത്വമായിരിക്കണം. സ്​ത്രീക്കും പുരുഷനും സമ്പദ്​ വ്യവസ്​ഥയുടെ വളർച്ചക്ക്​ പ്രധാനപങ്കുണ്ട്​. സ്​ത്രീകൾ വരുമാനമില്ലാതെ വീട്ടു​േജാലിയിൽ മുഴുകുകയും പുരുഷൻമാർ മാത്രം രാജ്യത്ത്​ തൊഴിൽ മേഖലകളിലേക്ക്​ ഇറങ്ങുകയും ചെയ്യുന്നത്​ ഒരിക്കലും വളരുന്ന സമ്പദ്​വ്യവസ്​ഥക്ക്​ ഭൂഷണമാകില്ല. സ്​ത്രീകളുടെയും പുരുഷൻമാരുടെയും ജനസംഖ്യ കണക്കിലെടുക്കു​േമ്പാൾ തൊഴിൽ മേഖലകളിലെ അന്തരം മനസിലാക്കാനാകും.

2019ൽ കോവിഡിന്​ മുമ്പുള്ള ചില കണക്കുകൾ പരി​േശാധിക്കാം. രാജ്യത്തെ സ്​ത്രീ തൊഴിലാളികളുടെ പങ്കാളിത്തം 20.5 ശതമാനമായിരുന്നു. ദക്ഷിണേഷ്യയിൽ 23.5 ശതമാനവും. എന്നാൽ ലോകബാങ്കിന്‍റെ തന്നെ കണക്കുപ്രകാരം പുരുഷൻമാരുടേത്​ ഇന്ത്യയിൽ 76 ശതമാനവും ദക്ഷിണേഷ്യയിൽ 77ശതമാനവും.

ദക്ഷിണേഷ്യയെക്കോൾ തൊഴിൽ മേഖലയിൽ സ്​ത്രീ പങ്കാളിത്തമുള്ളത്​ മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും മാത്രം.

ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി സ്​ഥിതി ഇതിലും മോശമാക്കിയെന്നുവേണം പറയാൻ. സ്​ത്രീകൾ തൊഴിലെടുത്തിരുന്ന മേഖലകൾ പ്രത്യേകിച്ച്​. കാരണം മഹാമാരി ഏറ്റവുമധികം നാശം വിതച്ചത്​ വനിത തൊഴിൽ സംരംഭക മേഖലകളിലായിരുന്നു.

ലോകത്തുതന്നെ പുരുഷൻമാരുടെ ​െതാഴിൽ മേഖലകളെക്കാൾ 19 ശതമാനം അധികമായിരുന്നു സ്​ത്രീ തൊഴിൽ മേഖലകൾ നേരിടുന്ന പ്രതിസന്ധി. 2019 ആഗസ്റ്റിനെ അപേക്ഷിച്ച്​ 2020 ആഗസ്റ്റിൽ സ്​ത്രീ തൊഴിലാളികളുടെ എണ്ണത്തിൽ 9.5ശതമാനം ഇടിവുണ്ടായി. പെൺകുട്ടികൾക്ക്​ തൊഴിൽ നഷ്​ടപ്പെട്ടതോടെ വിവാഹ വെബ്​സൈറ്റുകളിലെ പുതിയ രജിസ്​ട്രേഷനിൽ 30ശതമാനം വളർച്ചയുണ്ടായതായാണ്​ കണക്ക്​. ദക്ഷിണേഷ്യയിൽ 2,00,000ത്തിലധികം പെൺകുട്ടികൾക്ക്​ പ്രായപൂർത്തിയാകുന്നതിന്​ മുമ്പ്​ വിവാഹജീവിതത്തിലേക്ക്​ പ്രവേശിക്കേണ്ടിവന്നതായും പറയുന്നു.

സമ്പദ്​വ്യവസ്​ഥയുടെ തിരിച്ചുവരവിന്​ മുമ്പിൽ​ ഒരിക്കലും സ്​ത്രീ പുരുഷ വിവേചനമില്ല. എന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തിലൂടെ ഇവയുടെ ആക്കം കൂടാൻ കാരണമാകുന്നു. രാജ്യത്ത്​ തൊഴിൽ മേഖലകളിൽ സ്​ത്രീ പങ്കാളിത്തം കുറയുന്നതിന്‍റെ ചില പ്രധാന വസ്​തുതകളും അവയുടെ പരിഹാരവും നോക്കാം.

സ്​ത്രീകളുടെ തൊഴിലിനെപറ്റി ചർച്ച ചെയ്യ​ു​േമ്പാൾ ആദ്യം മുമ്പിലെത്തുന്ന ചോദ്യം കുട്ടികളുടെ പരിചരണമാകും. അതായാണ്​ സ്​ത്രീകൾ തൊഴിലെടുക്കുന്ന പ്രധാന മേഖല സ്വന്തം വീടുകളാണെന്ന്​ അർഥം. ഇന്ത്യയിൽ 76 ശതമാനവും നേപ്പാളിൽ 89 ശതമാനവും ബംഗ്ലാദേശിൽ 71 ശതമാനവും പാകിസ്​താനിൽ 66 ശതമാനവും സ്വന്തം കുടുംബത്തിൽ തൊഴിൽ ചെയ്യുന്നവരാണ്​. സ്​​ത്രീകളെ തൊഴിൽ മേഖലകളിലേക്ക്​ കൊണ്ടുവരുന്നതിനായി ശിശു വികസന കേന്ദ്രങ്ങൾ വഴി കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന്​ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകു​ന്നില്ലെന്നതാണ്​ സത്യം. സർക്കാർ, സംഘടിത മേഖലകളിൽ തൊഴി​െലടുക്കുന്ന സ്​ത്രീകൾക്ക്​ പ്രസവത്തിനും കുഞ്ഞുങ്ങളുടെ പരിരക്ഷക്കും ശമ്പളത്തോടുകൂടിയുള്ള അവധി ലഭിക്കും. കൂടാതെ പിതാവിന്​ ശമ്പളത്തോടു കൂടിയ പെറ്റേണിറ്റി അവധിയും. അസംഘടിത മേഖലയിൽ ജോലിചെയ്യുന്ന സ്​ത്രീകൾക്ക്​ ഇത്​ ലഭിക്കാറില്ല. പിതാവിന് അവധിയും ലഭിക്കില്ല. ഇവിടെ സ്​ത്രീകൾ കുട്ടികളെ നോക്കു​േമ്പാൾ പുരുഷൻമാർ ജോലിക്ക്​ പോകും. ജോലിക്ക്​ പോകാതിരുന്നാൽ സാമ്പത്തിക ക്രമവും താളംതെറ്റും. ഇതോടെ ശിശുപരിചരണം സ്​ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി മാറുകയും സ്​ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാകുകയും ചെയ്യും.

ഡിജിറ്റൽ മേഖലയിലെ വേർതിരിവും സ്​ത്രീ പങ്കാളിത്തം കുറക്കുന്നതായാണ്​ റിപ്പോർട്ട്​. ഇന്ത്യയിൽ 2019ലെ ഇന്‍റർനെറ്റ്​ ഉപഭോക്താക്കളുടെ കണക്കെടുക്കു​േമ്പാൾ 67ശതമാനം പുരുഷൻമാരും 33ശതമാനം സ്​ത്രീകളുമാണ്​. ഗ്രാമപ്രദേശങ്ങളിലേക്കെത്തു​േമ്പാൾ വിടവ്​ കൂടുതൽ വലുതാകും. വിദ്യാഭ്യാസം, ആരോഗ്യ -സാമ്പത്തിക സേവനങ്ങൾ നേടുന്നതിനും പ്രവർത്തനങ്ങളിലും മേഖലകളിലും വിജയം കൈവരിക്കുന്നതിനും ഈ അന്തരം സ്​ത്രീകൾക്ക്​ തടസമാകും. എന്നാൽ, ഈ പ്രതിസന്ധിയെ മറികടക്കാൻ പൊതു, സ്വകാര്യ മേഖലകളിലെ പങ്കാളിത്തം ഫലപ്രദമായി ഉപയോഗിക്കാനാകും. കൂടാതെ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവ നൽകുന്നതിലൂടെ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്​ സ്​ത്രീകൾക്ക്​ സാധിക്കും. അതിനാൽതന്നെ ഇത്തരം സാ​ങ്കേതിക വിദ്യയുടെ അപര്യാപ്​തത പരി​ഹരിക്കേണ്ടതുണ്ട്​.

ആദായ നികുതി സ​മ്പ്രദായത്തിന്​ സ്​ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിന്​ പ്രധാന പങ്കുവഹിക്കാൻ സഹായിക്കും. സ്​ത്രീകൾക്ക്​ കുറഞ്ഞ നികുതി നടപ്പാക്കുന്നതുവഴി അവരുടെ വരുമാനം ഉയർത്താൻ സാധിക്കും. തൊഴിൽ മേഖലയിൽ സ്​ത്രീ പങ്കാളിത്തം കുറവായതിനാൽതന്നെ ഇത്തരമൊരു നീക്കം പൊതു ധനകാര്യമേഖലയിൽ കാര്യമായ പ്രതിസന്ധി സൃഷ്​ടിക്കാനിടയി​ല്ല.

സ്​ത്രീ പുരുഷ അനുപാതത്തിലെ വിടവുകൾ നികത്തുകയാണ്​ മ​െറ്റാരു മാർഗം. ഓരോ മേഖലയിലും സ്​ത്രീ പുരുഷ അനുപാതം മനസിലാക്കുകയും അവയുടെ വിടവ്​ കുറച്ചുകൊണ്ടുവരാൻ ശ്രമിക്കുകയും വേണം. ഇതിൽ ഏറ്റവും പ്രാധാന്യം വിദ്യാഭ്യാസത്തിന്​ തന്നെ നൽകുകയും വേണം. വിവര ലഭ്യതയുടെ അടിസ്​ഥാനത്തിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ തൊഴിൽ മേഖലയ​ിലെ സ്​ത്രീ പങ്കാളിത്തം ഉറപ്പുവരുത്താനാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.