ദോഹ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിൽ ‘ഗോള്‍ഡന്‍ സമ്മര്‍’ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇതുവഴി വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കും. ബ്രാന്‍ഡിന്റെ എല്ലാ ഷോറൂമുകളിലുമായി ആഗസ്റ്റ് മൂന്നു വരെയാണ് ‘ഗോള്‍ഡന്‍ സമ്മര്‍’ ഓഫർ.
ഗോള്‍ഡന്‍ സമ്മര്‍ ഓഫറിന്റെ ഭാഗമായി 5000 റിയാൽ വിലയുള്ള വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നേടാം. 3000 റിയാൽ വിലയുള്ള വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ അര ഗ്രാം സ്വർണനാണയവും ലഭിക്കും.
ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ അവതരിപ്പിച്ചതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഇഷ്ട ആഭരണങ്ങള്‍ക്കൊപ്പം സൗജന്യ സ്വർണനാണയങ്ങളും ലഭിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഷോപ്പിങ്ങിന് അധിക മൂല്യം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൈന്‍, എറ, വിരാസ്, എത്നിക്സ്, നുവ, പ്രെഷ്യ, ഡിവൈന്‍ തുടങ്ങി നിരവധി എക്സ്ക്ലൂസിവ് ബ്രാൻഡുകൾ അടക്കം ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ആയിരക്കണക്കിന് ഡിസൈനുകളിൽ ആഭരണശേഖരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഡയമണ്ട് ആഭരണ ശേഖരമായ ‘നുവ’, ലോകമെമ്പാടുമുള്ള ആഭരണപ്രേമികള്‍ക്കിടയില്‍ ഇതിനകം തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും എക്സ്ചേഞ്ച് ചെയ്യുമ്പോൾ 100 ശതമാനം മൂല്യവും ആഭരണങ്ങൾക്ക് സൗജന്യ ആജീവനാന്ത മെയിന്റനന്‍സും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉറപ്പുവരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.