ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തർ) അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഖത്തറിലെ പ്രവാസികൾക്കായി രചനമത്സരങ്ങൾ സംഘടിപ്പിക്കുന്നു.
കഥ, ഉപന്യാസ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. കോഴിക്കോട് ജില്ലയുടെ പൈതൃകവും സംസ്കാരവും സാഹിത്യവും ചരിത്രവും ഉൾക്കൊള്ളുന്നതായിരിക്കണം ഉപന്യാസത്തിന്റെ ഉള്ളടക്കം. കഥാരചനക്ക് പ്രത്യേക വിഷയ നിബന്ധനയില്ല.
രചനകൾ പൂർണമായും മൗലികവും എവിടെയും പ്രസിദ്ധീകരിക്കാത്തവയുമാകണം. മലയാളത്തിൽ തയാറാക്കിയ സൃഷ്ടികൾ ആഗസ്റ്റ് 15ന് മുമ്പായി അയച്ചുനൽകണം. മത്സരാർഥികൾ ഖത്തർ റെസിഡന്റ് പെർമിറ്റുള്ള മലയാളികൾ ആയിരിക്കണം.
വിജയികൾക്ക് ഒക്ടോബറിൽ നടക്കുന്ന ഫോക്ക് വാർഷികാഘോഷ പരിപാടിയിൽ ഫലകവും പ്രശസ്തിപത്രവും സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമുഖ എഴുത്തുകാർ അടങ്ങുന്ന ജൂറിയായിരിക്കും മൂല്യനിർണയം നടത്തുക.
രചനകൾ പി.ഡി.എഫ്/വേർഡ് ഫോർമാറ്റിൽ fokliterature@gmail.com എന്ന മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. മെയിലിന്റെ തലക്കെട്ടായി ‘ഫോക് രചനാമത്സരം- കഥ / പ്രബന്ധം’ എന്ന് രേഖപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് 5534 5106, 5557 6490 എന്നീ നമ്പറുകളിലോ ഇമെയിലിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.