‘‘വിഷയമുൾക്കൊണ്ട് പഠിക്കുക. അതാണ് വിജയത്തിലേക്കുള്ള വഴി’’ -കാലിക്കറ്റ് െഎ.െഎ.എമ്മിെൻറ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ്) ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥി എന്ന ഖ്യാതിയുമായി പാലക്കാട് കൽപ്പാത്തി സ്വദേശിനിയായ െഎശ്വര്യ റാം പറയുന്നു. അക്കാദമിക വിഭാഗത്തിൽ ടോപ്സ്കോററുടെ സ്വർണമെഡൽ നേടുന്ന ആദ്യ പെൺകുട്ടിയെന്ന നേട്ടവും സ്വന്തമാക്കിയാണ് െഎശ്വര്യ കോഴിക്കോട് െഎ.െഎ.എമ്മിെൻറ പടിയിറങ്ങിയത്.
അകത്തേത്തറ എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് ബിരുദം നേടിയതിന് ശേഷമാണ് െഎശ്വര്യ െഎ.െഎ.എമ്മിൽ പഠനത്തിെനത്തുന്നത്. സ്വന്തമായി കമ്പനി തുടങ്ങണമെന്നതാണ് െഎശ്വര്യയുടെ ആഗ്രഹം. സിവിൽ സർവീസും എശ്വര്യയുടെ ലക്ഷ്യങ്ങളിലൊന്നാണ്. പുതിയ തലമുറക്ക് എന്തുകൊണ്ടും മാതൃകയാക്കാവുന്നതാണ് െഎശ്വര്യയുടെ പഠനവഴികൾ. മാർക്കിന് വേണ്ടി കുത്തിയിരുന്ന് പഠിക്കുന്നതിൽ വിശ്വസിക്കാത്ത ഇൗ മിടുക്കി കരിയറിൽ വിജയിക്കാനാവശ്യമായ ‘രഹസ്യങ്ങൾ’ പങ്കുവെക്കുന്നു.
വഴിത്തിരിവാകുന്ന കോഴ്സ് തെരഞ്ഞെടുപ്പ്
ജീവിതത്തിൽ ഒരു കരിയർ തെരഞ്ഞെടുക്കുംമുമ്പ് ശ്രദ്ധയോടെ തീരുമാനമെടുക്കേണ്ട രണ്ട് ഘട്ടങ്ങളുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞുള്ളതാണ് ആദ്യ ഘട്ടം. എത് മേഖലയിലേക്ക് തിരിയണമെന്ന് വിദ്യാർഥി തീരുമാനമെടുക്കേണ്ടത് ഇൗ ഘട്ടത്തിലാണ്. ശാസ്ത്രം, മാനവിക വിഷയങ്ങൾ, കോമേഴ്സ് തുടങ്ങിയ വിഷയങ്ങളിൽനിന്ന് സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ് ഒരു മേഖലയിലെത്തണം. 12ാം തരം കഴിയുേമ്പാൾ എത് കോഴ്സ് തെരഞ്ഞെടുക്കുന്നു എന്നതാണ് കരിയറിലെ രണ്ടാമത്തെ ഘട്ടം. ഉപരിപഠന, തൊഴിൽസാധ്യതകൾ, തൊഴിൽ മേഖലയിലെ വികസനം ഇവ വിലയിരുത്തി കോഴ്സുകൾ തെരഞ്ഞെടുക്കണം. കോഴ്സിെൻറ സെലക്ഷൻ, പരിശ്രമം, പഠന മികവ് ഇവയെ ആശ്രയിച്ചായിരിക്കും വിദ്യാർഥിയുടെ ഭാവി. മികച്ച ജോലി സാധ്യതയുള്ള കോഴ്സുകൾ കണ്ടെത്താൻ പ്ലസ് ടുവിന് ശേഷം അന്വേഷിക്കുന്നതാവും കൂടുതൽ നല്ലത്.
കരിയറില് സ്വന്തം താല്പര്യം ഒന്നാമത്
കരിയർ മേഖല തെരഞ്ഞെടുക്കുേമ്പാൾ നാം സാധാരണയായി വരുത്തുന്ന ഒരു തെറ്റാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽനിന്നും പിന്മാറുക എന്നത്. മാതാപിതാക്കളും സമൂഹവും ഗുരുജനങ്ങളും നിശ്ചയിക്കുന്ന പാതയിലൂടെ മുന്നോട്ടുപോവാൻ പലരും നിർബന്ധിതരാവുന്നു. സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കാറില്ല. ഉദാഹരണമായി അധ്യാപകനാകാൻ താൽപര്യമുള്ള ഒരാൾ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി മെഡിസിൻ അല്ലെങ്കിൽ എൻജിനീയറിങ് കോഴ്സ് എടുത്ത് പഠനം തുടരുന്നു. പിന്നീട് ആ മേഖലയിൽ ജോലി ലഭിക്കുന്നവർക്ക് താൽപര്യക്കുറവ് മൂലം സ്വന്തം ജോലിയിൽ ശ്രദ്ധ ചെലുത്താൻ സാധിക്കുന്നില്ല. സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുേമ്പാൾ വിജയിക്കാൻ വൈകിയേക്കാം. ചില മേഖലകളിൽ പെെട്ടന്ന് ജോലി കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതൊന്നും മനസ്സിനെ തളർത്തരുത്. ഇൗ ഘട്ടങ്ങളിലെല്ലാം സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞാൽ വിജയം സുനിശ്ചിതമാണ്.
സ്വപ്നം കൈവിടേണ്ട, കഠിനാധ്വാനവും
വിദ്യാർഥികൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം റിസ്ക് ഏറ്റെടുക്കുന്നതിൽ പ്രകടിപ്പിക്കുന്ന വിമുഖതയാണ്. ഇഷ്ടപ്പെട്ട കോഴ്സ് കിട്ടിയില്ലെങ്കിൽ കിട്ടിയത്കൊണ്ട് തൃപ്തിപ്പെടുന്ന പ്രവണത വിദ്യാർഥികളിൽ കണ്ടുവരാറുണ്ട്. ഉദാഹരണമായി മെഡിക്കൽ പ്രവേശനപരീക്ഷ ഒരു വിദ്യാർഥിക്ക് ആദ്യ ശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ട് വഴികളാണ് അവർക്ക് മുന്നിലുള്ളത്. ഒന്നുകിൽ വീണ്ടും മെഡിക്കൽ പ്രവേശനത്തിന് ശ്രമിക്കുക. അല്ലെങ്കിൽ മറ്റേതെങ്കിലും കോഴ്സിന് പോവുക. പതിനായിരക്കണക്കിന് വിദ്യാർഥികളാണ് മെഡിക്കൽ പ്രവേശനപരീക്ഷ എഴുതുന്നത്.
ഇവരോട് മത്സരിച്ച് റാങ്ക്ലിസ്റ്റിൽ ഇടംനേടാൻ സാധിക്കില്ലെന്ന പരാജയഭീതി മൂലം പലരും മെഡിക്കൽ പഠനം എന്ന സ്വപ്നം ഉപേക്ഷിക്കുകയാണ് പതിവ്. റിസ്ക്കെടുക്കുന്നതിൽനിന്ന് പിന്മാറുന്നത് ജീവിതകാലം മുഴുവൻ വിദ്യാർഥികളെ വേട്ടയാടും. പരീക്ഷയിൽ പരാജയപ്പെടുകയാണെങ്കിൽ പോലും ശ്രമിച്ചല്ലോ എന്ന ചിന്ത നമ്മിലുണ്ടാവും. ശ്രമിച്ചിെല്ലന്ന കുറ്റബോധം വേട്ടയാടുകയുമില്ല. ചിലപ്പോൾ ജീവിതത്തിൽ ഒാർമിക്കപ്പെടുക ഇത്തരത്തിലെടുക്കുന്ന ചില റിസ്ക്കുകളാവും. ഇഷ്ടമുള്ള മേഖലയിൽ കരിയർ ലഭിക്കണമെങ്കിൽ കേവലം ആഗ്രഹം മാത്രം മതിയാവില്ല.
അതിനനുസരിച്ചുള്ള കഠിനാധ്വാനവും ആവശ്യമാണ്. ഉദാഹരണമായി െഎ.െഎ.ടിയിൽ പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർഥി എസ്.എസ്.എൽ.സിക്ക് ശേഷം തന്നെ അതിനായി ചിട്ടയായ പഠനം നടത്തണം. കേവലം പാഠപുസ്തകത്തിലെ വായനകൊണ്ട് മാത്രം ഇത് സാധ്യമാവണമെന്നില്ല. അധിക വായനയും കൃത്യമായ ആസൂത്രണവും പഠനത്തിൽ ആവശ്യമാണ്. എത് വിഷയത്തിലാണ് ഉപരിപഠനം നടത്തുന്നതെന്ന് തീരുമാനിച്ച് വിഷയമുൾക്കൊണ്ട് പഠിക്കാനും ശ്രമിക്കണം. എങ്കിൽ മാത്രമേ മത്സരക്ഷമമായ ഇൗ ലോകത്തിൽ വിജയം നേടാൻ സാധിക്കൂ.
മനസ്സിനിണങ്ങട്ടെ കരിയര്
മനസ്സിനിണങ്ങിയ പഠനമേഖല കണ്ടെത്താൻ പലരും ശ്രമിക്കാറില്ലെന്നതാണ് സത്യം. സ്വന്തം താൽപര്യത്തിനനുസരിച്ച് മുന്നോട്ട് പോയാൽ കൂടുതൽ ശമ്പളവും സമൂഹത്തിൽ ആദരവും ലഭിക്കില്ലെന്ന മിഥ്യാധാരണ പലരിലുമുണ്ട്. ഇന്ന് ഏത് ജോലി ചെയ്താലും താരതമ്യേന നല്ല ശമ്പളം ലഭിക്കുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം മാറിവരുകയാണ്. എല്ലാ മേഖലകളിലും ഇപ്പോൾ അവസരങ്ങളുണ്ട്. താൽപര്യമുള്ള മേഖല തെരഞ്ഞെടുത്താൽ മാത്രമേ മനസ്സിനിണങ്ങിയ കരിയർ കണ്ടെത്താനും വളർച്ചയുടെ പടവുകൾ കയറാനും സാധിക്കുകയുള്ളൂ.
ഏത് കോഴ്സ് വേണം: ഐശ്വര്യ പറയുന്നു
മെഡിക്കൽ-എൻജിനീയറിങ് കോഴ്സുകൾക്ക് മാത്രം പ്രാമുഖ്യം ലഭിക്കുന്ന രീതിക്ക് മാറ്റംവരുന്നുണ്ട്. മാധ്യമപഠനം, നിയമം തുടങ്ങിയ മേഖലകളിലും മാനവിക വിഷയങ്ങളിലും ഇന്ന് മികച്ച സാധ്യതയാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് പോലുള്ള വിഷയങ്ങൾക്കും പ്രാധാന്യമേറെയാണ്. എൻജിനീയറിങ് ബിരുദധാരികൾക്കൊപ്പംതന്നെ ഇൗ വിഷയങ്ങളിൽ ബിരുദം നേടിയ വിദ്യാർഥികളെയും കോർപറേറ്റ് കമ്പനികൾ ജോലിക്കായി പരിഗണിക്കുന്നുണ്ട്.
എത് കോഴ്സ് പഠിച്ചു എന്നതിനപ്പുറം അപേക്ഷാർഥിയുടെ കഴിവാണ് മിക്ക കമ്പനികളും വിലയിരുത്തുന്നത്. 2008ലെ സാമ്പത്തികമാന്ദ്യത്തിന് ശേഷം ബാങ്കിങ് മേഖലയിൽ അവസരങ്ങൾ നിരവധിയാണ്. എസ്.ബി.െഎയും അസോസിയറ്റ് ബാങ്കുകളും തമ്മിലുണ്ടായ ലയനം മേഖലയെ ചെറുതായൊന്ന് പിന്നോട്ടടിച്ചുവെങ്കിലും അവസരങ്ങളുടെ അക്ഷയ ഖനിയാണ് ബാങ്കിങ് മേഖല. പ്ലസ് ടു വിജയമാണ് ബാങ്കിങ് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
സി.എ, കമ്പനി സെക്രട്ടറി എന്നീ മേഖലകളിലും അവസരങ്ങൾ നിരവധിയാണ്. കോർപറേറ്റ് കമ്പനികളിലെ ഉയർന്ന തൊഴിൽ ലഭിക്കാനാണ് ഇൗ കോഴ്സുകൾ സഹായിക്കുന്നത്. ഇതിനോടൊപ്പംതന്നെ മാനവിക വിഷയങ്ങളുടെ കൂട്ടത്തിൽ വരുന്ന ഫിലോസഫി, ആന്ത്രോപോളജി തുടങ്ങിയ വിഷയങ്ങളെടുത്ത് പഠിച്ചവരും മികച്ച കരിയർ സ്വന്തമാക്കിയിട്ടുണ്ട്. അധ്യാപനം ഉൾപ്പെടെയുള്ള നിരവധി അവസരങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.