13ാം വയസിൽ ജെ.ഇ.ഇ പാസായി; 24ാം വയസിൽ പി.എച്ച്.ഡി: അപൂർവ പ്രതിഭയായ സത്യം കുമാർ

എല്ലാ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഐ.ഐ.ടികളി​​ലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ എഴുതുന്നത്. അതിൽ തന്നെ വളരെ ചുരുക്കം പേർക്കാണ് പരീക്ഷയിൽ നല്ല സ്കോർ നേടാൻ സാധിക്കാറുള്ളത്. 13ാം വയസിൽ ജെ.ഇ.ഇ പരീക്ഷയെന്ന കടമ്പ കടന്ന ഒരാളെ കുറിച്ചാണ് പറയുന്നത്. സത്യം കുമാർ എന്നാണ് ഈ മിടുക്കന്റെ പേര്. 2012ലാണ് സത്യം ജെ.ഇ.ഇ പരീക്ഷ ഉയർന്ന സ്കോറിൽ പാസായത്. അഖിലേന്ത്യ തലത്തിൽ 670 ആയിരുന്നു റാങ്ക്. അതോടെ ജെ.ഇ.ഇ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി സത്യം. 2011ൽ ആദ്യതവണ എഴുതിയപ്പോൾ 8137 ആയിരുന്നു റാങ്ക്. രണ്ടാമത്തെ തവണ കഠിനാധ്വാനം ചെയ്ത് സത്യം റാങ്ക് മെച്ചപ്പെടുത്തി.

തുടർന്ന് ​​കാൺപൂർ ഐ.ഐ.ടിയിൽ ചേർന്നു. അവിടെ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം സത്യം പിഎച്ച്.ഡി ചെയ്യാൻ തീരുമാനിച്ചു. പിഎച്ച്. ഡി പൂർത്തിയാക്കുമ്പോൾ 24 വയസായിരുന്നു ആ മിടുക്കന്റെ പ്രായം. പഠിത്തം പൂർത്തിയാക്കിയ ശേഷം സത്യം ആപ്പ്ൾ കമ്പനിയിൽ മെഷീൻ ലേണിങ് ഇന്റേൺ ആയി ചേർന്നു. അവിടെ നാലുമാ​സം മാത്രമാണ് ജോലി ചെയ്തത്. ഇപ്പോൾ ടെക്സാസ് യൂനിവേഴ്സിറ്റിയിൽ ഗ്രാജ്വേറ്റ് റിസർച്ച് അസിസ്റ്റന്റ് ആണ് സത്യം.

ബിഹാറിലെ ഭോജ്പൂർ ആണ് സത്യം കുമാറിന്റെ സ്വദേശം. കർഷകനാണ് സത്യം കുമാറിന്റെ പിതാവ്. നിലവിൽ ജെ.ഇ.ഇ പോലുള്ള മത്സര പരീക്ഷകൾ എഴുതാൻ 12ാം ക്ലാസ് വിജയം നിർബന്ധമാണെങ്കിലും അതിസമർഥരായ വിദ്യാർഥികൾക്ക് ചില ഇളവുകളുണ്ട്. സ്കൂൾ വിദ്യാഭ്യാസം നേരത്തേ പൂർത്തിയാക്കാനുള്ള അവസരം ഇത്തരം വിദ്യാർഥികൾ ലഭിക്കാറുണ്ട്. അതിന് പ്രത്യേകം സർട്ടിഫിക്കറ്റുകളും നൽകും. 

Tags:    
News Summary - Meet Indian genius, farmer's son who cracked IIT-JEE exam at 13, PhD at 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.