ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്​: ഏഴു വരെ അപേക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ​ർ​ക്കാ​ർ / എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി / ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു / ​വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടു​ന്ന​വ​ർ​ക്കും / ബി​രു​ദ ത​ല​ത്തി​ൽ 80 ശ​ത​മാ​നം മാ​ർ​ക്കോ / ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ത​ല​ത്തി​ൽ 75 ശ​ത​മാ​നം മാ​ർ​ക്കോ നേ​ടു​ന്ന ന്യൂ​ന​പ​ക്ഷ മ​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി സ്‌​കോ​ള​ർ​ഷി​പ്​ അ​വാ​ർ​ഡ് 2024-25' ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ന​ൽ​കു​ന്ന​തി​ന് ഈ​മാ​സം ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.

കേ​ര​ള​ത്തി​ൽ പ​ഠി​ക്കു​ന്ന സ്ഥി​ര​താ​മ​സ​ക്കാ​രാ​യ മു​സ്​​ലിം, ക്രി​സ്ത്യ​ൻ(​എ​ല്ലാ വി​ഭാ​ഗ​ക്കാ​രും), സി​ഖ്, ബു​ദ്ധ, ജൈ​ന, പാ​ഴ്‌​സി എ​ന്നീ മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്‌​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കു​ന്ന​ത്.

2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​സ്.​എ​സ്.​എ​ൽ.​സി / ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു / ​വി.​എ​ച്ച്.​എ​സ്.​ഇ ത​ല​ങ്ങ​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ർ​ക്ക് 10,000 (പ​തി​നാ​യി​രം രൂ​പ മാ​ത്രം) രൂ​പ​യും ബി​രു​ദ ത​ല​ത്തി​ൽ 80 ശ​ത​മാ​നം മാ​ർ​ക്കോ / ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ത​ല​ത്തി​ൽ 75 ശ​ത​മാ​നം മാ​ർ​ക്കോ നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 15,000 (പ​തി​ന​യ്യാ​യി​രം രൂ​പ മാ​ത്രം) രൂ​പ​യു​മാ​ണ് സ്‌​കോ​ള​ർ​ഷി​പ്​ തു​ക​യാ​യി അ​നു​വ​ദി​ക്കു​ന്ന​ത്.

ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ബി.​പി.​എ​ൽ അ​പേ​ക്ഷ​ക​രു​ടെ അ​ഭാ​വ​ത്തി​ൽ ന്യൂ​ന​പ​ക്ഷ മ​ത വി​ഭാ​ഗ​ത്തി​ലെ എ​ട്ടു​ല​ക്ഷം രൂ​പ വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള എ.​പി.​എ​ൽ വി​ഭാ​ഗ​ത്തെ​യും പ​രി​ഗ​ണി​ക്കും. ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്റെ​യും മാ​ർ​ക്കി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി​ട്ടാ​ണ്. www.minoritywelfare.kerala.gov.in വെ​ബ്സൈ​റ്റി​ലെ സ്‌​കോ​ള​ർ​ഷി​പ്​ മെ​ന്യൂ ലി​ങ്ക് മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2300524, 0471-2302090.

Tags:    
News Summary - Application for joseph mundassery scholarship; apply till 7th January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.