ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിവിധ വകുപ്പുകളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു. പ്രഫസർ തസ്തികയിൽ 36, അഡീഷനൽ പ്രഫസർ തസ്തികയിൽ -6, അസോസിയറ്റ് പ്രഫസർ തസ്തികയിൽ -13, അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ -53 എന്നിങ്ങനെ ആകെ 108 ഒഴിവുകളാണുള്ളത്.ഇനി പറയുന്ന വകുപ്പുകളിലേക്കാണ് തിരഞ്ഞെടുപ്പ്- അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, മൈക്രോബയോളജി, പത്തോളജി, ഫാർമക്കോളജി, അനസ്തേഷ്യോളജി, െഡർമേറ്റാളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, സൈക്യാട്രി, ഇ.എൻ.ടി, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ട്രോമ ആൻഡ് എമർജൻസി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ന്യൂക്ലിയർ മെഡിസിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പൾമണറി മെഡിസിൻ,
റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ്ബാങ്ക്, കാർഡിയോളജി, എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം, ഗ്യാസ്ട്രോ എൻററോളജി, മെഡിക്കൽ ഓങ്കോളജി, ഹെമറ്റോളജി, നിയോനാറ്റോളജി, നെഫ്രോളജി, ബോൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോതൊറാസിക് സർജറി, ന്യൂറോ സർജറി, പീഡിയാട്രിക് സർജറി, സർജിക്കൽ ഗ്യാസ്ട്രോ എൻററോളജി, സർജിക്കൽ ഓങ്കോളജി, യൂറോളജി, െഡൻറിസ്ട്രി.യോഗ്യത മാനദണ്ഡങ്ങൾ, പ്രവൃത്തിപരിചയം, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം, ശമ്പള നിരക്ക്, സംവരണം ഉൾപ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം http://aiimsbhubaneswar.nic.inൽ ലഭ്യമാണ്.
അപേക്ഷഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും വനിതകൾക്കും ഫീസില്ല. നിർദേശാനുസരണം അപേക്ഷ ഓൺലൈനായി ഡിസംബർ 12നകം സമർപ്പിക്കണം. ഹാർഡ് കോപ്പി ബന്ധപ്പെട്ട രേഖകൾ സഹിതം ഇനി പറയുന്ന വിലാസത്തിൽ അയക്കണം. ദ ഡയറക്ടർ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ.ഐ.ഐ.എം.എസ്), ഭുവനേശ്വർ-751 019.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.