ന്യൂഡൽഹിയിലെ നേതാജി സുഭാഷ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി (NSUT) താഴെ പറയുന്ന തസ്തികകളിൽ റിക്രൂട്ട്മെൻറിനായി അപേക്ഷകൾ ക്ഷണിച്ചു (പരസ്യനമ്പർ NSUT/Non Teaching/2021/02).
ലോവർ ഡിവിഷൻ ക്ലർക്ക്-ഒഴിവുകൾ 35 (ജനറൽ 15, ഇ.ഡഡ്ല്യൂ.എസ് 4, എസ്.സി 4, എസ്.ടി 3, ഒ.ബി.സി 9). ശമ്പളനിരക്ക് 19,900-63,200 രൂപ.
ജൂനിയർ സ്റ്റെനോ, ഒഴിവുകൾ 10 (ജനറൽ 4, ഇ.ഡഡ്ല്യൂ.എസ്1, എസ്.സി 1, എസ്.ടി 1, ഒ.ബി.സി 3).
അപ്പർ ഡിവിഷൻ ക്ലർക്ക്-ഒഴിവുകൾ 8 (ജനറൽ 5, എസ്.സി 1, ഒ.ബി.സി 2).
ലൈബ്രറി അസിസ്റ്റൻറ്-ഒഴിവുകൾ 2 (ഒ.ബി.സി).
ഈ മൂന്ന് തസ്തികകളുടെയും ശമ്പളനിരക്ക് 25,500-81,100 രൂപ.
ജൂനിയർ മെക്കാനിക്-ഒഴിവുകൾ 21 (ജനറൽ 7, ഇ.ഡഡ്ല്യൂ.എസ് 3, എസ്.സി 1, എസ്.ടി 2, ഒ.ബി.സി 8). ശമ്പളനിരക്ക് 19,900-63,200 രൂപ.
ഹെഡ്ക്ലർക്ക്-ഒഴിവുകൾ 7 (ജനറൽ 5, എസ്.സി 1, ഒ.ബി.സി 1). ശമ്പളനിരക്ക് 44,900-1,42,400 രൂപ.
സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവുകൾ 3, (ഒ.ബി.സി 2, എസ്.സി 1). ശമ്പളനിരക്ക് 35,400-1,12,400 രൂപ.
അസിസ്റ്റൻറ് സ്റ്റോർകീപ്പർ- ഒഴിവ് 1, ശമ്പളനിരക്ക് 19,900-63,200 രൂപ.
ജൂനിയർ പ്രോഗ്രാമർ-ഒഴിവുകൾ 13 ( ജനറൽ 6, ഇ.ഡഡ്ല്യൂ.എസ് 1, എസ്.സി 2, എസ്.ടി 1, ഒ.ബി.സി 3), ശമ്പളനിരക്ക് 35,400-1,12,400 രൂപ.
ടെക്നിക്കൽ അസിസ്റ്റൻറ്-ഒഴിവുകൾ 26 (ജനറൽ 11,ഇ.ഡഡ്ല്യൂ.എസ് 3, എസ്.സി 3, എസ്.ടി 2, ഒ.ബി.സി 7), ശമ്പളനിരക്ക് 29,200-92,300 രൂപ.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.nsut.ac.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ജൂലൈ 31നകം സമർപ്പിക്കണം.
വിലാസം: Registrar, Netaji Subhas University of Technology, Azad Hind Fauj Marg, Sector-3, DWARKA, New Delhi-110078.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.