കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഇൻറലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് സെൻട്രൽ ഇൻറലിജൻസ് ഒാഫിസർ ഗ്രേഡ്-II/എക്സിക്യൂട്ടിവ് തസ്തികയിൽ 1300 ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ് സി നോൺ ഗസറ്റഡ് തസ്തികയാണ്. ജനറൽ-951 (വിമുക്തഭടന്മാർ-95), ഒ.ബി.സി-184 (വിമുക്തഭടന്മാർ-19), എസ്.സി-109 (വിമുക്തഭടന്മാർ-11), എസ്.ടി-56 (വിമുക്തഭടന്മാർ-അഞ്ച്)എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: അംഗീകൃത സർവകലാശാലയുടെ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം. 2017 സെപ്റ്റംബർ ഒമ്പതിന് മുമ്പായി യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി 2017 സെപ്റ്റംബർ ഒമ്പതിന് 18നും 27നും മധ്യേ. ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും വയസ്സിളവുണ്ട്.
അർഹരായ മറ്റ് വിഭാഗങ്ങൾക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. അപേക്ഷകർ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
അപേക്ഷഫീസ്: 100 രൂപ. ജനറൽ, ഒ.ബി.സി വിഭാഗക്കാരായ പുരുഷന്മാർ മാത്രം ഫീസടച്ചാൽ മതി. വനിതകളും എസ്.സി, എസ്.ടി വിഭാഗക്കാരും ഫീസടക്കേണ്ടതില്ല.
ശമ്പളസ്കെയിൽ: 9300-34800+ ഗ്രേഡ് പേ 4200 (പി.ബി-രണ്ട്). കൂടാതെ മറ്റ് അലവൻസുകളും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കേരളത്തിൽ തിരുവനന്തപുരമാണ് എഴുത്തുപരീക്ഷാകേന്ദ്രം.
www.mha.nic.in ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബർ രണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.mha.nic.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.