കേരള പോസ്റ്റൽ സർക്കിളിൽ വിവിധ തസ്തികകളിൽ ഗ്രാമീൺ ഡാക്ക് സേവകരെ (സൈക്കിൾ-III/2020-21) തെരഞ്ഞെടുക്കുന്നു. (RECTT/50-DLGS/2020), ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM), ഡാക്ക് സേവക് എന്നീ തസ്തികകളിലാണ് നിയമനം.
BPMന് 12000 മുതൽ 14500 രൂപ വരെയും ABPM/ഡാക്ക് സേവകിന് 10,000 മുതൽ 12,000 രൂപ വരെയും (ചുരുങ്ങിയത്) ശമ്പളം ലഭിക്കും. വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://indiapost.gov.inൽ ലഭിക്കും. പ്രാദേശിക ഭാഷയിൽ /മലയാളത്തിൽ പരിജ്ഞാനമുള്ളവരാകണം.
മാത്തമാറ്റിക്സ്, മലയാളം, ഇംഗ്ലീഷ് വിഷയങ്ങളോടെ എസ്.എസ്.എൽ.സി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. 60 ദിവസത്തിൽ കുറയാതെയുള്ള അംഗീകൃത ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റുണ്ടാകണം.
കേരളത്തിൽ താമസമുള്ളവരാകണം.സൈക്കിൾ സവാരി അറിയണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഏപ്രിൽ ഏഴിനകം സമർപ്പിക്കണം. https://appost.in/gdsonlineൽ ഇതിനുള്ള സൗകര്യം ലഭിക്കും.
അപേക്ഷാഫീസ് ജനറൽ/ഒ.ബി.സി/ഇ.ഡബ്ല്യു.എസ് പുരുഷന്മാർ/ട്രാൻസ്മാൻ എന്നീ വിഭാഗങ്ങൾക്ക് 100 രൂപ. വനിതകൾ, ട്രാൻസ്വുമൺ,ഭിന്നശേഷിക്കാർ (PWD) എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. ക്രഡിറ്റ്/ഡെബിറ്റ് കാർഡ്/െനറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടയ്ക്കാം.
പോസ്റ്റോഫീസ് ബ്രാഞ്ചുകളും തസ്തികകളും ഒഴിവുകളും റിക്രൂട്ടിങ് അതോറിറ്റിയും വിജ്ഞാപനത്തിലുണ്ട്. സെലക്ഷൻ നടപടിക്രമങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.