അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) ഗ്രൂപ് ബി, സി വിഭാഗങ്ങളിൽപെടുന്ന വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആകെ 144 ഒഴിവുകളാണുള്ളത്. തസ്തികകളും ഒഴിവുകളും ചുവടെ-
● പാര മെഡിക്കൽ സ്റ്റാഫ് (ഗ്രൂപ് ബി): എസ്.ഐ (സ്റ്റാഫ് നഴ്സ്), ഒഴിവുകൾ- 14; ഗ്രൂപ് സി- എ.എസ്.ഐ (ലാബ് ടെക്നീഷ്യൻ-38, ഫിസിയോ തെറപ്പിസ്റ്റ്-47
● എസ്.എം.ടി വർക്ക്ഷോപ്, ഗ്രൂപ് ബി- എസ്.ഐ (വെഹിക്കിൾ മെക്കാനിക്)-3, ഗ്രൂപ് സി -കോൺസ്റ്റബിൾ (ഒ.ടി.ആർ.പി 1, എസ്.കെ.ടി 1, ഫിറ്റർ- 4, കാർപെന്റർ- 2, ഓട്ടോ ടെക്നീഷ്യൻ- 1, വെഹിക്കിൾ മെക്കാനിക്- 22, ബി.എസ്.ടി.എസ്- 2, അപ്ഹോൾസ്റ്റർ- 1.
● വെറ്ററിനറി സ്റ്റാഫ്, ഗ്രൂപ് സി- ഹെഡ്കോൺസ്റ്റബിൾ (വെറ്ററിനറി)- 4, കോൺസ്റ്റബിൾ (കെന്നൽമാൻ)- 2.
● ഗ്രൂപ് ബി- ഇൻസ്പെക്ടർ (ലൈബ്രേറിയൻ)- 2
യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, ശമ്പളം, സംവരണം അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rectt.bsf.gov.in/ൽ ലഭിക്കും. ജൂൺ 15നകം ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.