കേന്ദ്ര സർവിസിൽ 147 ഒഴിവുകൾ

കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിലായി 147 ഒഴിവുകളിൽ നിയമനത്തിന് യു.പി.എസ്.സി പരസ്യ നമ്പർ 6/2024 പ്രകാരം അപേക്ഷ ക്ഷണിച്ചു. തസ്തികകൾ ചുവടെ-വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്.

സ്​പെഷലിസ്റ്റ് ഗ്രേഡ് 3/അസിസ്റ്റന്റ് പ്രഫസർ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. ഒഴിവുകൾ: അനസ്തേഷ്യോളജി 48, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി 5, നിയോ നാറ്റോളജി 19, ന്യൂറോളജി 26, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി 20, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ 5.

യോഗ്യത: എം.ബി.ബി.എസിന് ശേഷം ബന്ധപ്പെട്ട സ്​പെഷാലിറ്റിയിൽ പി.ജി/ഡി.എൻ.ബി, മൂന്നുവർഷത്തിൽ കുറയാതെ അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, ഒഴിവുകൾ 4. സെൻ​ട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്. യോഗ്യത: ബി.ഇ/ബി.ടെക് (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഡ്രില്ലിങ്/മൈനിങ്/അഗ്രികൾചറൽ എൻജിനീയറിങ്/പെട്രോളിയം ടെക്നോളജി). ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ്സ്.

സയന്റിസ്റ്റ് ബി (സിവിൽ/എൻജിനീയറിങ്), ഒഴിവുകൾ 8, സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽസ് റിസർച് സ്റ്റേഷൻ, ന്യൂഡൽഹി. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം, മൂന്നുവർഷത്തെ പരിചയം.

സയന്റിസ്റ്റ് ബി (ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെ​ന്റേഷൻ), ഒഴിവുകൾ 3. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഖടക്‍വാസ്ല, പുണെ. കൂടുതൽ ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. ഓൺലൈനായി ഏപ്രിൽ 11വരെ അപേക്ഷിക്കാം.

Tags:    
News Summary - 147 Vacancies in Central Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.