പൊതുമേഖലയിൽപെടുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര ജനറലിസ്റ്റ് ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. ഒഴിവുകൾ 150 (ജനറൽ 62, ഇ.ഡബ്ല്യൂ.എസ് 15, ഒ.ബി.സി 40, എസ്.സി-22, എസ്.ടി-11). മിഡിൽ മാനേജ്മെൻറ് ഗ്രേഡ് സ്കെയിൽ II വിഭാഗത്തിൽപെടുന്ന തസ്തികയാണിത്.
ശമ്പളനിരക്ക് 48,170-69,810 രൂപ. ഡി.എ/എച്ച്.ആർ.എ/സി.സി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ. യോഗ്യത: ഏതെങ്കിലും ഡിസിപ്പിനിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ ബാച്ചിലേഴ്സ് ബിരുദം. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി.
ജെ.എ.ഐ.ഐ.ബി & സി.എ.ഐ.ഐ.ബി യോഗ്യത അഭിലഷണീയം. അല്ലെങ്കിൽ, സി.എ/ഐ.സി.ഡബ്ല്യൂ.എ/സി.എഫ്.എ/എഫ്.ആർ.എം യോഗ്യത നേടിയിരിക്കണം. ഏതെങ്കിലും ഷെഡുകൾക്ക് കമേഴ്സ്യൽ ബാങ്കിൽ ഓഫിസറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. െക്രഡിറ്റ് അനുബന്ധ മേഖലയിലോ ബ്രാഞ്ച് മേധാവിയാേയാ/ ഇൻചാർജായോ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി: 25-35. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരമുള്ള ഇളവനുവദിച്ചിട്ടുണ്ട്. 31-12-2020 െവച്ചാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. അപേക്ഷാഫീസ് 1180 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 118 രൂപ മതി. ഭിന്നശേഷിക്കാർക്കും (പി.ഡബ്ല്യൂ.ഡി), വനിതകൾക്ക് ഫീസില്ല.
വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.bankofmaharastra.inൽ Careers ലിങ്കിലുണ്ട്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഏപ്രിൽ ആറിനകം സമർപ്പിക്കണം. െഡബിറ്റ്/െക്രഡിറ്റ്/ഇൻറർനെറ്റ് ബാങ്കിങ് മുഖാന്തരം അടക്കാം. സെലക്ഷൻ: ഐ.ബി.പി.എസ് ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, തുടർന്നുള്ള വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി, പ്രഫഷനൽ നോളജ് എന്നിവയിൽ പരിജ്ഞാനമളക്കുന്ന 150 ചോദ്യങ്ങളുണ്ടാവും. രണ്ടു മണിക്കൂർ സമയം അനുവദിക്കും. 150 മാർക്കിനാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് പരീക്ഷാകേന്ദ്രം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.