ഇന്ത്യൻ ബാങ്കിൽ 202 സെക്യൂരിറ്റി ഗാർഡ്

ഇന്ത്യൻ ബാങ്കിൽ വിമുക്തഭടന്മാർക്ക് സെക്യൂരിറ്റി ഗാർഡാകാം. വിവിധ സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലായി ആകെ 202 ഒഴിവുകളുണ്ട്. കേരളത്തിൽ രണ്ടു ഒഴിവുകൾ (ഒ.ബി.സി-1, ജനറൽ -1). ആർമി/നേവി/എയർഫോഴ്സിൽനിന്നുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/മെട്രിക്കുലേഷൻ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ബിരുദമോ ഉയർന്ന യോഗ്യതകളോ ഉള്ളവരെ പരിഗണിക്കില്ല.

15 വർഷത്തെ സേവനപരിചയമുള്ള മെട്രിക്കുലേറ്റ് എക്സ് സർവിസ്മെൻമാരെ ബിരുദതുല്യമായി പരിഗണിക്കുമെങ്കിലും അപേക്ഷിക്കാൻ അർഹരാണ്. പ്രാദേശിക ഭാഷയിൽ സംസാരിക്കാനും വായിക്കാനും എഴുതാനും കഴിവുണ്ടായിരിക്കണം. പ്രാബല്യത്തിലുള്ള കമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസ് (LMV) ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 26 വയസ്സ്. ഒ.ബി.സി വിഭാഗങ്ങൾക്ക് 29 വയസ്സുവരെയും SC/ST വിഭാഗങ്ങൾക്ക് 31 വയസ്സ് വരെയുമാകും. സായുധസേനാ സർവിസു കൂടി പരിഗണിച്ച് പരമാവധി പ്രായപരിധി 45 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.indianbank.inൽ. അപേക്ഷ ഓൺലൈനായി മാർച്ച് ഒമ്പതിനകം.

ഒബ്ജക്ടിവ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ്, ടെസ്റ്റ് ഓഫ് ലോക്കൽ ലാംഗ്വേജ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, എറണാകുളം, പരീക്ഷാകേന്ദ്രങ്ങളാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 14500-28145 രൂപ ശമ്പളനിരക്കിൽ സെക്യൂരിറ്റി ഗാർഡായി നിയമനം ലഭിക്കും. ക്ഷാമബത്ത, വീട്ടുവാടകബത്ത മുതലായ മാറ്റാനുകൂല്യങ്ങളുമുണ്ട്.

Tags:    
News Summary - 202 Security Guard in Indian Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.