കേന്ദ്ര സർവിസുകളിൽ വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ആകെ 2049 ഒഴിവുകളാണുള്ളത്.
എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി/പി.ജി വരെ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളാണുള്ളത്. തസ്തികകളും ഒഴിവുകളും യോഗ്യതകളും സെലക്ഷൻ നടപടികളുമടങ്ങിയ വിജ്ഞാപനം www.ssc.gov.inൽ ലഭ്യമാണ്. അധികം തസ്തികകളിലും 18-25/30 വയസ്സ് പ്രായപരിധിയിലുള്ളവർക്കാണ് അവസരം. നിയമാനുസൃത വയസ്സിളവുണ്ട്. 489 തസ്തികകളിലാണ് അപേക്ഷിക്കാവുന്നത്. തസ്തികകൾ: നഴ്സിങ് ഓഫിസർ, ഫാർമസിസ്റ്റ് (അലോപ്പതി) അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫിസർ, ഫയർമാൻ, ഡ്രില്ലർ കം മെക്കാനിക്, ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ, ഡേറ്റാ എൻട്രി ഓപറേറ്റർ, ഡ്രൈവർ-കം-മെക്കാനിക്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് കമ്യൂണിക്കേഷൻ ഓഫിസർ, ഡേറ്റാ പ്രോസസിങ് അസിസ്റ്റന്റ്, സിവിൽ മോട്ടോർ ഡ്രൈവർ, സ്റ്റാഫ് കാർ ഡ്രൈവർ, സൂപ്പർവൈസർ (എൻജിനീയറിങ്), കോർട്ട് ക്ലർക്ക്, അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റ്, സബ് ഇൻസ്പെക്ടർ (ഫിംഗർ പ്രിന്റ്), ലബോറട്ടറി അറ്റൻഡന്റ്, അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ (ലാംഗ്വേജ്), അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ, സീനിയർ ഡ്രാഫ്റ്റ്സ്മാൻ, ഓഫിസ് സൂപ്രണ്ട്, റിസർച്ച് അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, കാന്റീൻ അറ്റൻഡന്റ്, വൊക്കേഷനൽ ഇൻസ്ട്രക്ടർ (ഡ്രസ് മേക്കിങ്, ഫാഷൻ ഡിസൈൻ, ഫ്രണ്ട് ഓഫിസ്, ഇന്റീരിയർ ഡിസൈൻ, കോപ്പ, ഫുഡ് ആന്റ് ബിവ്റേജ്, സർവിസ്, കോസ്മറ്റോളജി, സ്റ്റെനോഗ്രാഫി മുതലായവ), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ, ജൂനിയർ മെഡിക്കൽ ടെക്നോളജിസ്റ്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ജൂനിയർ എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്), സയന്റിഫിക് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ്, ബൊട്ടാണിക്കൽ അസിസ്റ്റന്റ്, ഡെപ്യൂട്ടി റേഞ്ചർ, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ, ഓഫിസ് അറ്റൻഡന്റ് (MTS), സീനിയർ സുവോളജിക്കൽ അസിസ്റ്റന്റ്, ആർട്ടിസ്റ്റ്, ടെക്നിക്കൽ ഓപറേറ്റർ. ഒഴിവുകളിൽ എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ലിയു.എസ്/പി.ഡബ്ലിയു.ബി.ഡി/വിമുക്ത ഭടന്മാർ മുതലായ വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം ലഭിക്കും.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത സെലക്ഷൻ ടെസ്റ്റ് മേയ് 6-8 വരെ ദേശീയതലത്തിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.