നാവികസേനയുടെ എക്സിക്യൂട്ടിവ്, ടെക്നിക്കൽ, എജുക്കേഷൻ ബ്രാഞ്ചുകളിൽ സബ് ലഫ്റ്റനൻറ് പദവിയിൽ 210 ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) ഇൻറർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്. സമഗ്ര വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.joinindianavy.gov.in ൽ ലഭ്യമാണ്.
എക്സിക്യൂട്ടിവ് ബ്രാഞ്ചിൽ ഷോർട്ട് സർവിസ് കമീഷൻ (എസ്.എസ്.സി) ജനറൽ സർവിസ് ഹൈഡ്രോ കേഡർ തസ്തികയിലേക്ക് ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം.
എസ്.എസ്.സി നേവൽ ആർമമെൻറ് ഇൻസ്പെക്ടറേറ്റ് കേഡറിലേക്ക് മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെേൻറഷൻ/ഇൻഡസ്ട്രിയൽ/ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐ.ടി/കെമിക്കൽ/ മെറ്റലർജിക്കൽ/ മെറ്റീരിയൽസ്/ എയ്റോ സ്പേസ്/ അനുബന്ധ ഡിസിപ്ലിനുകളിൽ ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക് കാർക്ക് അർഹതയുണ്ട്. ഇലക്ട്രോണിക്സ്/ഫിസിക്സിൽ ഫസ്റ്റ്ക്ലാസ് പി.ജിക്കാരെയും പരിഗണിക്കും.
എസ്.എസ്.സി ഒബ്സെർവർ, പൈലറ്റ് കേഡറിലേക്ക് ഏതെങ്കിലും ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക് ബിരുദം മതി.
എസ്.എസ്.സി ലോജിസ്റ്റിക്സ് കേഡറിലേക്ക് ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ബി.എയും വേണം. ബി.എസ്സി/ബി.കോം/ബി.എസ്സി (ഐ.ടി) ബിരുദവും ഫിനാൻസ് /ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെൻറ്/ മെറ്റീരിയൽസ് മാനേജ്മെൻറിൽ പി.ജി ഡിപ്ലോമയും അല്ലെങ്കിൽ എം.സി.എ/എം.എസ്സി (ഐ.ടി) യോഗ്യതയുള്ളവരെയും പരിഗണിക്കും.
ടെക്നിക്കൽ ബ്രാഞ്ചിൽ എസ്.എസ്.സി എൻജിനീയറിങ് (ജനറൽ സർവിസ്) എസ്.എസ്.സി ഇലക്ട്രിക്കൽ (ജനറൽ സർവിസ്) കേഡറുകളിലേക്ക് ബന്ധപ്പെട്ട ഡിസിപ്ലിനിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക് ബിരുദക്കാർക്ക് അപേക്ഷിക്കാം.
എജുേക്കഷൻ ബ്രാഞ്ചിലേക്ക് ഫസ്റ്റ്ക്ലാസ് എം.എസ്സി മാത്തമാറ്റിക്സ്/ഓപറേഷനൽ റിസർച്ച്/ഫിസിക്സ്/കെമിസ്ട്രി അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാതെ എം.എ ഇംഗ്ലീഷ്, ഹിസ്റ്ററി അല്ലെങ്കിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം.
വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്. യോഗ്യതയുള്ളവർക്ക് അപേക്ഷ നിർദേശാനുസരണം ഓൺലൈനായി www.joinindiannavy.gov.inൽ ഡിസംബർ 31വരെ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ ജൂണിൽ നേവൽ ഓറിയേൻറഷൻ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവരെ സബ് ലഫ്റ്റനൻറ്/ഓഫിസറായി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.