ഗ്ലോബൽ ഫോർച്യൂൺ 500 പട്ടികയിലുള്ള നവരത്ന കമ്പനിയായ ഇന്ത്യൻ ഒായിൽ കോർപറേഷൻ ലിമിറ്റഡിൽ (െഎ.ഒ.സി.എൽ) 221 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ബോയിലർ ഒാപറേഷൻസ് എൻജിനീയർ: 33
വിദ്യാഭ്യാസ യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്/ ബി.ഇ.
2. ക്വാളിറ്റി കൺട്രോൾ ഒാഫിസർ: 44
യോഗ്യത: കെമിസ്ട്രിയിൽ പിഎച്ച്.ഡി, ബിരുദാനന്തര ബിരുദം.
3. ഫയർ ആൻഡ് സേഫ്റ്റി ഒാഫിസർ: 50.
യോഗ്യത: സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്ങിൽ ബി.ടെക്/ ബി.ഇ
4. മെഡിക്കൽ ഒാഫിസർ: 19
(ജനറൽ സർജൻ: 4, അനസ്തറ്റിസ്റ്റ്: 3, ഗൈനക്കോളജിസ്റ്റ് 2, ജനറൽ ഫിസിഷ്യൻ/ ഒ.എച്ച് സ്പെഷലിസ്റ്റ്: 8, കാർഡിയോളജിസ്റ്റ്: 1, ഒർത്തോപീഡിക് സർജൻ: 1)
യോഗ്യത: എം.ബി.ബി.എസ് ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും.
മേൽപറഞ്ഞ നാല് തസ്തികകളിലും ഉയർന്ന പ്രായപരിധി: 32 വയസ്സ്.
5. ഹ്യൂമൻ റിസോഴ്സ് ഒാഫിസർ: 50
യോഗ്യത: എച്ച്.ആർ.എം/ െഎ.ആർ/ ലേബർ വെൽഫെയർ എന്നിവ പ്രധാന വിഷയമായി പഠിച്ച എം.ബി.എ അല്ലെങ്കിൽ ബിരുദാനന്തര ഡിപ്ലോമ. അല്ലെങ്കിൽ, എച്ച്.ആർ.എം/ െഎ.ആർ/ ലേബർ വെൽഫെയർ/ സോഷ്യൽ വർക്ക് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദവും പേഴ്സനൽ മാനേജ്മെൻറ് ആൻഡ് ലേബർ വെൽഫെയറിൽ സ്പെഷലൈസേഷനും. പ്രായപരിധി: 28 വയസ്സ്.
6. അസിസ്റ്റൻറ് ഹിന്ദി ഒാഫിസർ: ഒഴിവുകൾ -19.
യോഗ്യത: ഹിന്ദി എം.എ അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി വിഷയമായി പഠിച്ച എം.എ ഇംഗ്ലീഷ്. ഇംഗ്ലീഷ്- -ഹിന്ദി- -ഇംഗ്ലീഷ് വിവർത്തനത്തിൽ രണ്ടുവർഷത്തെ പരിചയം വേണം. പ്രായപരിധി: 30 വയസ്സ്.
7. മാനേജർ (അഡ്വാൻസ്ഡ് പ്രോസസ് കൺട്രോൾ ആൻഡ് ഒപ്റ്റിമൈസേഷൻ)
ഒഴിവുകളുടെ എണ്ണം: 6
യോഗ്യത: കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക്.
കെമിക്കൽ/ റിഫൈനിങ്/ പെട്രോ കെമിക്കൽ എൻജിനീയറിങ്ങിൽ കുറഞ്ഞത് എട്ടുവർഷത്തെ തൊഴിൽപരിചയം.
തെരഞ്ഞെടുപ്പ് രീതി ഒാരോ തസ്തികകൾക്കും വ്യത്യസ്തമാണ്.
അപേക്ഷ ഫീസ്: ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 300 രൂപ. എസ്.സി/ എസ്.ടി/ അംഗപരിമിതർ തുടങ്ങിയവർക്ക് ഫീസില്ല. മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1000 രൂപയാണ് ഫീസ്.
പ്രായപരിധിയിൽ സംവരണവിഭാഗങ്ങൾക്ക് ചട്ടപ്രകാരം ഇളവുണ്ട്.
മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് െഎ.ഒ.സി.എൽ തൊഴിലാളികൾക്ക് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. www.iocl.com എന്ന വെബ്സൈറ്റിൽ what's new എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിശദാംശങ്ങൾ ലഭിക്കും.
ഒാൺലൈൻ അേപക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും അവസാന തീയതി: നവംബർ 18
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.