അഗ്രികൾചർ/അനുബന്ധ വിഷയങ്ങളിൽ ഗവേഷണ പഠനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), അഗ്രികൾചറൽ റിസർച് സർവിസിൽ (ARS) സയൻറിസ്റ്റ്, സീനിയർ ടെക്നിക്കൽ ഓഫിസർ (STO) എന്നിവയിലേക്ക് അഗ്രികൾചറൽ സയൻറിസ്റ്റ് റിക്രൂട്ട്മെൻറ് ബോർഡ് (ASRB) നടത്തുന്ന സംയുക്ത പരീക്ഷ ജൂൺ 21 മുതൽ 27 വരെ രാജ്യത്തെ 32 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ കൊച്ചിയിലാണ് പരീക്ഷകേന്ദ്രം. സംയുക്ത പരീക്ഷയിൽ പെങ്കടുക്കുന്നതിന് ഏപ്രിൽ 25നകം ഓൺലൈനായി അപേക്ഷിക്കണം.
ARSൽ 222 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെൻറ്. ARS സെലക്ഷന് പ്രിലിമിനറിക്കുപുറമെ മെയിൻ പരീക്ഷ സെപ്റ്റംബർ 19ന് നടത്തും.
വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.asrb.org.inൽ ലഭ്യമാണ്. അപേക്ഷഫീസ് ARSന് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വനിതകൾക്ക് ഫീസില്ല. നെറ്റ്-ജനറൽ വിഭാഗത്തിന് 1000 രൂപ. ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 500 രൂപ.
എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വനിതകൾ 250 രൂപ. സീനിയർ ടെക്നിക്കൽ ഓഫിസർ, ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗങ്ങൾക്ക് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വനിതകൾ -ഫീസില്ല.
െഡബിറ്റ്/െക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷയുടെ വിശദാംശങ്ങൾ ഉൾപ്പെടെ സമഗ്ര വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
നെറ്റ്, ARS, STO സംയുക്ത പരീക്ഷയിൽ അഗ്രികൾചറൽ ബയോടെക്നോളജി, അഗ്രികൾചറൽ എേൻറാമോളജി, മൈക്രോബയോളജി, ഇക്കണോമിക് ബോട്ടണി ആൻഡ് പ്ലാൻറ് ജനിറ്റിക് റിസോഴ്സസ്, ജനിറ്റിക്സ് ആൻഡ് പ്ലാൻറ് ബ്രീഡിങ്, ഹെമറ്റോളജി, പ്ലാൻറ് ബയോകെമിസ്ട്രി, പ്ലാൻറ് പാതോളജി, സീഡ് സയൻസ് ആൻഡ് ടെക്നോളജി,
ഫ്ലോറികൾചർ ആൻഡ് പ്രിൻറ് സ്കാപിങ്, ഫ്രൂട്ട് സയൻസ് സ്പൈസസ്, പ്ലാേൻറഷൻ ആൻഡ് മെഡിസിനൽ പ്ലാൻറ്സ്, വെജിറ്റബിൾ സയൻസ്, അനിമൽ ബയോകെമിസ്ട്രി, ബയോടെക്നോളജി, അനിമൽ ജനിറ്റിക്സ് ആൻഡ് ബ്രീഡിങ്, അനിമൽ ന്യൂട്രീഷൻ, ഫിസിയോളജി, ഡെയറി കെമിസ്ട്രി/മൈക്രോബയോളജി, ഡെയറി ടെക്നോളജി, ലൈവ്സ്റ്റോക് മാനേജ്മെൻറ്, പോൾട്രി സയൻസ്, വെറ്ററിനറി മെഡിസിൻ, ഫിഷറീസ് അഗ്രോണമി, എൻവയോൺമെൻറൽ സയൻസ്, സോയിൽ സയൻസ്, ഹോം സയൻസ് ഉൾപ്പെടെ 60 വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവർക്ക് പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.