കേന്ദ്ര സർവിസിൽ വിവിധ തസ്തികകളിൽ 249 ഒഴിവുകളിലേക്ക് യു.പി.എസ്.സി റിക്രൂട്ട്മെൻറ് നടത്തുന്നു (പരസ്യനമ്പർ 02/2021). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്.തസ്തിക തിരിച്ചുള്ള ഒഴിവുകൾ: ഡേറ്റാ പ്രോസസിങ് അസിസ്റ്റൻറ്, ഒഴിവുകൾ -116. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ് ബി ഗസറ്റഡ് തസ്തിക.
യോഗ്യത മാസ്റ്റേഴ്സ് ഡിഗ്രി (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐ.ടി/കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ എൻജിനീയറിങ്/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐ.ടി) പ്രായപരിധി 30.
അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ, ഒഴിവുകൾ -80, ഗ്രൂപ് ബി ഗസറ്റഡ്. യോഗ്യത: നിയമബിരുദം/എൽഎൽ.ബി, അഭിഭാഷകരായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. സർക്കാർ അഭിഭാഷകരായിട്ടുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 30.
അസിസ്റ്റൻറ് പ്രഫസർ/സ്പെഷലിസ്റ്റ് ഗ്രേഡ്-III. ഒഴിവുകൾ: ഫോറൻസിക് മെഡിസിൻ -6, പബ്ലിക് ഹെൽത്ത്-5, സർജിക്കൽ ഓങ്കോളജി -2, സോഷ്യൽ ആൻഡ് പ്രിവൻറിവ് മെഡിസിൻ/കമ്യൂണിറ്റി മെഡിസിൻ-12, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ-7, റേഡിയോ തെറപ്പി-7, യൂറോളജി -6. യോഗ്യത: എം.ബി.ബി.എസ് ബിരുദവും ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ PG/DM/Mch/DNയും മൂന്നുവർഷത്തെ ടീച്ചിങ് എക്സ്പീരിയൻസും. പ്രായപരിധി 40. സെൻട്രൽ ഹെൽത്ത് സർവിസിലേക്കാണ് സെലക്ഷൻ.
ജൂനിയർ ടെക്നിക്കൽ ഓഫിസർ. ഒഴിവുകൾ -6,യോഗ്യത -ബി.ഇ/ബി.ടെക് (ഓയിൽ ടെക്നോളജി) അല്ലെങ്കിൽ ബി.എസ്സി ബിരുദവും ഷുഗർ ടെക്നോളജിയിൽ പി.ജി ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും. എം.എസ്സി കെമിസ്ട്രി ഓയിൽ ടെക്നോളജി പി.ജി ഡിപ്ലോമ അഭിലഷണീയം. പ്രായപരിധി 30.െലക്ചറർ (മെഡിക്കൽ സോഷ്യൽ വർക്ക്)- ഒഴിവ്-1.
അസിസ്റ്റൻറ് ഡയറക്ടർ (ഫിഷിങ് ഹാർബർ), ഒഴിവ്-1. യോഗ്യത -ബി.ടെക് സിവിൽ, പോർട്ട്/ഹാർബർ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.